LiveTV

Live

National

ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 40 ജീവനുകള്‍, ഇറാന് 27: ഇനി സഹിച്ചത് മതിയെന്ന് ഇന്ത്യയോട് ഇറാന്‍

ത്രിദിന ബൾഗേറിയൻ സന്ദർശനത്തിനിടെയാണ് സുഷമ സ്വരാജും സയ്യിദ് അബ്ബാസ് അര്‍ഗാചിയും കൂടികാഴ്ച നടത്തിയത്.

ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 40 ജീവനുകള്‍, ഇറാന് 27: ഇനി സഹിച്ചത് മതിയെന്ന് ഇന്ത്യയോട് ഇറാന്‍

ഭീകരവാദം ഇല്ലാതാക്കാൻ ഇന്ത്യക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ഇറാൻ. ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് ആർഗാചി ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച വിവരം അറിയിച്ചത്.

ട്വിറ്റർ പോസ്റ്റിലൂടെയായിരുന്നു ഇത്. ത്രിദിന ബൾഗേറിയൻ സന്ദർശനത്തിനിടെയാണ് സുഷമ സ്വരാജും സയ്യിദ് അബ്ബാസ് അര്‍ഗാചിയും കൂടികാഴ്ച നടത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനും ഇന്ത്യയും രണ്ട് ഹീനമായ ഭീകരാക്രമണങ്ങള്‍ നേരിട്ടു. ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി നടത്തിയ ചര്‍ച്ചയില്‍ മേഖലയില്‍ ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സഹിച്ചത് മതിയെന്നും ഇറാൻ വിദേശകാര്യ മന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഫെബ്രുവരി പതിനാലിന് കശ്മീരിൽ പുൽവാമയിൽ നടന്ന ചാവേർ ബോംബ് സ്ഫോടനത്തിൽ 40 പേർ സി.ആർ.പി.എഫ് സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

അതിന് മുമ്പ് ഫെബ്രുവരി 13ന് ഇറാനിൽ പാകിസ്താന്‍ അതിർത്തിയില്‍ ഭീകരാക്രമണം ഉണ്ടായിരുന്നു. സംഭവത്തില്‍ 27 ഐ.ആര്‍.ജി.സി (ഇസ്‍ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്) ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. തെക്കു കിഴക്കന്‍ ഇറാനിലെ സിസ്താന്‍- ബലൂചിസ്താന്‍ പ്രവിശ്യയിലെ സഹെദാന്‍ സെക്ടറിലായിരുന്നു ആക്രമണമുണ്ടായത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഐ.ആര്‍.ജി.സി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തെ ഇന്ത്യ അപലപിച്ചിരുന്നു.

ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 40 ജീവനുകള്‍, ഇറാന് 27: ഇനി സഹിച്ചത് മതിയെന്ന് ഇന്ത്യയോട് ഇറാന്‍