LiveTV

Live

National

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ 350 ലധികം സീറ്റുകള്‍ നേടി നരേന്ദ്രമോദി അധികാരത്തിലെത്തുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ്

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ 350 ലധികം സീറ്റുകള്‍ നേടി നരേന്ദ്രമോദി അധികാരത്തിലെത്തുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ്

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ 350 ലധികം സീറ്റുകള്‍ നേടി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ്. മോദിയെ പരസ്യമായി എതിര്‍ക്കുന്ന പലരും മോദിയെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ്. കേരളം ബി.ജെ.പിക്ക് കിട്ടില്ലെന്ന് പ്രചരിപ്പിക്കുന്നത് ബി.ജെ.പി വിരുദ്ധരുടെ തന്ത്രമാണെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘിന്റെ സംസ്ഥാന സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദിയെ എതിര്‍ക്കുകയെന്നതാണ് മോദി വിരുദ്ധരുടെ ഏക പരിപാടി. പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ പല വിവാഹങ്ങളും ആലോചിക്കുന്നുണ്ട്. വധുവാരെന്ന കാര്യത്തില്‍ മാത്രം അവര്‍ക്ക് നിശ്ചയമില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ വിവിധ സഖ്യശ്രമങ്ങളെ പരിഹസിച്ച് ത്രിപുര മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീസംരക്ഷണം പറയുന്ന സി.പി.എമ്മിന്റെ ഭരണത്തിന് കീഴില്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് പോലും രക്ഷയില്ലാത്ത സ്ഥിതിയാണ്. കേരളത്തില്‍ ഇടതും യു.ഡി.എഫും മാറി മാറി മാത്രമെ വരുമെന്ന പ്രചരണം ഇരു കൂട്ടരുടെയും അജണ്ടയുടെ ഭാഗമാണ്.

കശ്മീരില്‍ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ കുടുംബത്തിന് ത്രിപുര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് ബിപ്ലവ് ദേവ് കുമാര്‍ പറഞ്ഞു.