LiveTV

Live

National

രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോൾ ഭരണപക്ഷ പാർട്ടിയായ ബി.ജെ.പി നടത്തിയത് അഞ്ച് വലിയ ചടങ്ങുകള്‍

രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോൾ ഭരണപക്ഷ പാർട്ടിയായ ബി.ജെ.പി നടത്തിയത് അഞ്ച് വലിയ ചടങ്ങുകള്‍

കശ്മീരിലെ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോൾ ഭരണപക്ഷ പാർട്ടിയായ ബി.ജെ.പി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയത് അഞ്ച് വലിയ ചടങ്ങുകള്‍. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസടക്കമുള്ളവര്‍ ചടങ്ങുകള്‍ റദ്ദാക്കി ദുഖാചരണത്തില്‍ പങ്കുചേര്‍ന്നിരിക്കുന്ന സമയത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുത്ത് ആവേശമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരിയും നേരത്തെ നിശ്ചയിച്ച കലാപരിപാടികളടക്കം നടത്തിയതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം നേരിട്ടു.

  1. ഉച്ചക്ക് ഉത്തർപ്രദേശിലെ ഝാൻസിയിൽ മോദിയുടെ റാലി.
  2. കേരളത്തിൽ യോഗി ആദിത്യനാഥിന്റെ റാലി.
  3. വൈകീട്ട് തമിഴ്നാട്ടിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ എ.ഐ.എ.ഡി.എം.കെ യുമായുള്ള ചർച്ച
  4. അമിത് ഷായുടെ ഇന്നലത്തെ ചടങ്ങ്
  5. ബി.ജെ.പി ഡൽഹി പ്രസിഡന്റ് മനോജ് തിവാരിയുടെ രാത്രിയിലെ ഡാൻസ് പാർട്ടി.

മോദി ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെള്ളിയാഴ്ച്ച സംഘടിപ്പിച്ച സര്‍ക്കാര്‍ ചടങ്ങ് റദ്ദാക്കിയില്ല. നൂറുകണക്കിന് പ്രവര്‍ത്തകരുടെ മുമ്പില്‍ പുല്‍വാമയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായ രാഷ്ട്രീയ പ്രസംഗമാണ് മോദി നടത്തിയത്. വ്യാഴാഴ്ച ഉച്ചക്കുശേഷം 40 സൈനികര്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞ ശേഷവും ബി.ജെ.പിയുടെ രാഷ്ട്രീയ ചടങ്ങില്‍ രാമക്ഷേത്ര വിഷയം ഉന്നയിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ സംസാരിച്ചത് നാണക്കേടായെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ് കുറ്റപ്പെടുത്തി. തന്റെ അലഹാബാദിലെ കലാപരിപാടിയുമായി ഡല്‍ഹി ബി.ജെ.പി പ്രസിഡന്റ് മനോജ് തിവാരി മുന്നോട്ട് പോയത് രൂക്ഷമായ എതിര്‍പ്പാണ് ക്ഷണിച്ചു വരുത്തിയത്. തിവാരിക്കൊപ്പം ഭോജ്പുരി ഗായകന്‍ രവി കിഷനും പരിപാടിയിലുണ്ടായിരുന്നു. സൈനികരുടെ രക്തസാക്ഷിത്വത്തില്‍ രാജ്യമൊന്നടങ്കം ശോകമൂകമായപ്പോഴും മനോജ് തിവാരി പാട്ടും നൃത്തവുമായി മോദിക്കായി വോട്ടു ചോദിക്കുകയായിരുന്നുവെന്ന് പങ്കജ് ഝാ ആരോപിച്ചു.

അമിത് ഷായുടെ പതിനാലാം തിയതി നടന്ന ചടങ്ങ്
അമിത് ഷായുടെ പതിനാലാം തിയതി നടന്ന ചടങ്ങ്
 യോഗി ആദിത്യനാഥിന്റെ കേരളത്തിലെ റാലി
യോഗി ആദിത്യനാഥിന്റെ കേരളത്തിലെ റാലി
ബി.ജെ.പി ഡൽഹി പ്രസിഡന്റ് മനോജ് തിവാരിയുടെ രാത്രിയിലെ ഡാൻസ് പാർട്ടി
ബി.ജെ.പി ഡൽഹി പ്രസിഡന്റ് മനോജ് തിവാരിയുടെ രാത്രിയിലെ ഡാൻസ് പാർട്ടി

കേന്ദ്ര മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ പിയൂഷ് ഗോയല്‍ സൈനികരുടെ മരണമറിഞ്ഞ ശേഷവും തമിഴ്നാട്ടില്‍ അടുത്ത പൊതു തെരഞ്ഞെടുപ്പിന് എ.ഐ.എ.ഡിഎം.കെയുമായി സഖ്യചര്‍ച്ച നടത്തിയതും വിവാദമായി. അതെ സമയം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സോണിയ ഗാന്ധി തന്റെ ലഖ്നോ, ഗുജറാത്ത് പരിപാടികള്‍ റദ്ദാക്കിയിരുന്നു.