LiveTV

Live

National

പുല്‍വാമ ഭീകരാക്രമണം; കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു

പുല്‍വാമ ഭീകരാക്രമണം; കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. ഭീകരാക്രമണം സംബന്ധിച്ച് ചർച്ചകൾക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗാണ് യോഗം വിളിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ദേശീയ-പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടേയും യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വിളിച്ച സര്‍വകക്ഷിയോഗത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.പ്രധാനമന്ത്രിയുടെ നേതൃത്വത്തിലായിരിക്കണം യോഗമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതിനിടെ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പതിമൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.