LiveTV

Live

National

‘’ഒരു അഞ്ചുവയസ്സുകാരന്‍ ഇനി അച്ഛനില്ലാതെ എങ്ങനെ ജീവിക്കുമെന്നതിന് അവര്‍ക്ക് എന്തെങ്കിലും ഉത്തരമുണ്ടോ.’’

‘’പപ്പ ജമ്മുവില്‍ ഡ്യൂട്ടിയിലാണ്, പെട്ടെന്ന് തിരിച്ചുവരും’’: പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്റെ അഞ്ചുവയസ്സുകാരന്‍ മകന്‍ കാത്തിരിക്കുന്നു  

‘’ഒരു അഞ്ചുവയസ്സുകാരന്‍ ഇനി അച്ഛനില്ലാതെ എങ്ങനെ ജീവിക്കുമെന്നതിന് അവര്‍ക്ക് എന്തെങ്കിലും ഉത്തരമുണ്ടോ.’’

അമ്മയുടെയും മുത്തശ്ശിയുടെയും മുഖത്ത് കാണുന്ന സങ്കടങ്ങളും ആശങ്കകളും വേദനകളും ഒന്നും അഞ്ചുവയസ്സുകാരന്‍ ഗുര്‍പര്‍കാശ് സിംഗിന് മനസ്സിലാകുന്നില്ല... പഞ്ചാബിലെ മോഗയിലെ തന്റെ വീട്ടില്‍ വരുന്നവരോടൊക്കെ അവന്‍ പറയുന്നത്, തന്റെ പപ്പ ജമ്മുവിലുണ്ടെന്നാണ്.. അവിടെ ജോലിയിലാണെന്നും, പെട്ടെന്ന് തന്നെ തിരിച്ചുവന്ന് തന്നെ പുതിയ സ്കൂളില്‍ ചേര്‍ക്കുമെന്നും ആ അഞ്ചുവയസ്സുകാരന്‍ വിശേഷം പറഞ്ഞുകൊണ്ടിരിക്കുന്നു...

''പപ്പ ജമ്മുവില്‍ ജോലിക്ക് പോയിരിക്കയാണ്.... പെട്ടെന്നുതന്നെ തിരിച്ചുവരാമെന്ന് പറഞ്ഞിട്ടുണ്ട്... സി.ആര്‍.പി.എഫുകാരനാണ്. ഞങ്ങള്‍ക്കാവശ്യമായ പണം കിട്ടാനാണ് പപ്പ അങ്ങോട്ടുപോയിരിക്കുന്നത്.'' -പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരില്‍ ഒരാളായ പഞ്ചാബ് സ്വദേശി ജയ്മല്‍ സിംഗിന്റെ മകനാണ് ഗുര്‍പര്‍കാശ്.

‘’ഒരു അഞ്ചുവയസ്സുകാരന്‍ ഇനി അച്ഛനില്ലാതെ എങ്ങനെ ജീവിക്കുമെന്നതിന് അവര്‍ക്ക് എന്തെങ്കിലും ഉത്തരമുണ്ടോ.’’

ഭീകരവാദികളുടെ ആക്രമണത്തിനിരയായ വാഹനത്തിന്റെ ഡ്രൈവറായിരുന്നു ജയ്മല്‍ സിംഗ്. ഒരൊറ്റ സ്വപ്നമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ, തന്റെ മകന് നല്ല വിദ്യാഭ്യാസം നല്‍കണം.. അതിനായി ഈ മാസം അവസാനം ചണ്ഡീഗഡിലേക്ക് താമസം മാറാനുള്ള ഒരുക്കത്തിലായിരുന്നു ജയ്മല്‍.

പത്താംക്ലാസ് പഠനത്തിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജയ്മലിന് തുടര്‍ന്ന് പഠിക്കാന്‍ സാധിച്ചിരുന്നില്ല. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആര്‍മിയില്‍ ചേരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മകന്‍ ഗുര്‍പര്‍കാശിന് നല്ല വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

ജലന്ധറില്‍ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഭാര്യയ്ക്കും മകനുമൊപ്പം താമസിക്കുകയായിരുന്നു ജയ്മല്‍. മാസങ്ങള്‍ക്കു മുമ്പാണ് ജമ്മുവിലേക്ക് സ്ഥലമാറ്റമായത്. ''പോകുന്നതിന് മുമ്പ് 8 മണിയോടെ എന്നെ വിളിച്ചിരുന്നു... മറ്റൊരു ഡ്രൈവര്‍ക്ക് പകരമായാണ് താന്‍ പോകുന്നതെന്നും പറഞ്ഞു.. പോകേണ്ടിയിരുന്ന ഡ്രൈവര്‍, മകന്റെ വിവാഹമായതിനാല്‍ ലീവിലായിരുന്നു.. പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ വെച്ചു.. ആ വിളി പിന്നെ വന്നില്ല...'' സുഖ്ജിത് കരച്ചിലടക്കാന്‍ പാടുപെട്ടു.

‘’ഒരു അഞ്ചുവയസ്സുകാരന്‍ ഇനി അച്ഛനില്ലാതെ എങ്ങനെ ജീവിക്കുമെന്നതിന് അവര്‍ക്ക് എന്തെങ്കിലും ഉത്തരമുണ്ടോ.’’

"ഞങ്ങള്‍ ഈ മാസം അവസാനം ചത്തീസ്ഗഡിലേക്ക് താമസം മാറാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. മകന് നല്ല വിദ്യാഭ്യാസം നല്‍കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഒന്നാം ക്ലാസ് മുതല്‍ നല്ല സ്കൂളില്‍ ചേര്‍ക്കണമായിരുന്നു ആഗ്രഹം. വിവാഹം കഴിഞ്ഞ് 18 വര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ക്കൊരു കുഞ്ഞ് ജനിച്ചത്. ഗര്‍ഭാവസ്ഥയില്‍ തന്നെ ഞങ്ങള്‍ക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെടുമായിരുന്നു.. മറ്റ് ബുദ്ധിമുട്ടുകള്‍ വേറെ.. ലോകത്ത് തന്നെ അദ്ദേഹം ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് മോനെയാണ്.. അദ്ദേഹത്തിന്റെ ലോകം തന്നെ മകനാണ്.. അദ്ദേഹമില്ലാതെ എന്റെ മകനെങ്ങനെ ജീവിക്കുമെന്ന് എനിക്കറിയില്ലെ''ന്ന് പറഞ്ഞ് വിതുമ്പുന്നു ജയ്മലിന്റെ ഭാര്യ സുഖ്ജിത് കൌര്‍.

''ഒരു ദിവസം അഞ്ചും ആറും തവണ അദ്ദേഹം മോനെ ഫോണില്‍ വിളിക്കും... മണിക്കൂറുകളോളം സംസാരിക്കും.. വീഡിയോ കാള്‍ വേറെ.. സ്കൂളിലെ, കൂട്ടുകാരുടെ, ഹോംവര്‍ക്കിന്റെ തുടങ്ങി ഒരു ദിവസത്തെ അവന്റെ എല്ലാ വിശേഷങ്ങളും അവന് പപ്പയോട് പറയണം. അവരുടെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഒരുമിച്ചുതന്നെ. ഒരുമിച്ചുണ്ടെങ്കില്‍ എപ്പോഴും സെല്‍ഫിയെടുത്തുകൊണ്ടോയിരിക്കും... പാകിസ്‍താനെ കുറ്റപ്പെടുന്നതിന് മുമ്പ് എനിക്ക് ചോദിക്കാനുള്ളത് നമ്മുടെ സര്‍ക്കാരിനോടാണ്... എങ്ങനെയാണ് ഇത്രയും മാരക സ്ഫോടകവസ്തുക്കള്‍ നിറച്ച ഒരു വാഹനത്തിന് സി.ആര്‍.പി.എഫ് വാഹനങ്ങള്‍ക്ക് സമീപം എത്താന്‍ സാധിക്കുന്നത്.. ഇത് നമ്മുടെ ശ്രദ്ധക്കുറവല്ലേ, സര്‍ക്കാരിന്റെ പരാജയമല്ലേ... ഒരു അഞ്ചുവയസ്സുകാരന്‍ ഇനി അച്ഛനില്ലാതെ എങ്ങനെ ജീവിക്കുമെന്നതിന് അവര്‍ക്ക് എന്തെങ്കിലും ഉത്തരമുണ്ടോ.'' -സുഖ്ജിത് ചോദിക്കുന്നു.

‘’ഒരു അഞ്ചുവയസ്സുകാരന്‍ ഇനി അച്ഛനില്ലാതെ എങ്ങനെ ജീവിക്കുമെന്നതിന് അവര്‍ക്ക് എന്തെങ്കിലും ഉത്തരമുണ്ടോ.’’

മാതാപിതാക്കള്‍ എട്ടാംക്ലാസില്‍വെച്ച് തന്റെ പഠനം നിര്‍ത്തിച്ചപ്പോള്‍, അതിനെതിരെ കലാപമുണ്ടാക്കിയ ആളാണ് തന്റെ സഹോദരനെന്ന് പറയുന്നു ജയ്മലിന്റെ സഹോദരി ഹര്‍വിന്ദര്‍ കൌര്‍. ''വളരെ പാവപ്പെട്ട കുടുംബമാണ് ഞങ്ങളുടേത്... അവന്‍ പട്ടാളത്തില്‍ ചേര്‍ന്നത് തന്നെ ഞങ്ങളെ സഹായിക്കാനാണ്''- അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അനുസരണയുള്ള, ഞങ്ങളെ എപ്പോഴും ബഹുമാനിച്ചിരുന്ന മകനായിരുന്നു അവനെന്ന് പറയുന്നു പിതാവ് ജസ്‍വന്ത് സിംഗ്. ''അവനൊപ്പം ഞാനും അമ്മയും ജലന്ധറിലേക്ക് പോകണമെന്നായിരുന്നു ആഗ്രഹം.. കുഞ്ഞിന് അവന്റെ മുത്തശ്ശനും മുത്തശ്ശിയും കൂടെ വേണം എപ്പോഴും'' എന്ന് അവന്‍ പറയുമായിരുന്നു..

''മകന്റെ ആഗ്രമായിരുന്നു ജയ്മലിന് എല്ലാം.. അവന് വേണ്ടിയാണ് അടുത്ത് ഒരു കാറ് പോലും വാങ്ങിയത്.. പപ്പാ, വേഗം വാ.. പപ്പ കൂടെയില്ലാതെ എനിക്ക് ഒരു സുഖവുമില്ല എന്ന് പറഞ്ഞ് അവന്‍ അവന്റെ പപ്പയെ വിളിച്ചോണ്ടിരിക്കുകയാണ്.. എന്റെ മകന്‍ പോയി... എനിക്ക് ഒന്നും പറയാനില്ല... ഒന്നും ചോദിക്കാനുമില്ല... അവന്‍ ഞങ്ങള്‍ക്കുവേണ്ടി അവന്റെ ജീവിതം ബലി കഴിച്ചു.. രാജ്യത്തിന് വേണ്ടി ജീവിതം ബലി കഴിച്ചു.. എന്നെപ്പോലെ മറ്റൊരു അമ്മയ്ക്കും ഇനി ഇങ്ങനെ മകനെ നഷ്ടപ്പെടാതിരിക്കട്ട..'' ജയ്മലിന്റെ അമ്മ സുഖ്‍വിന്ദര്‍ കൌര്‍ വിലപിക്കുന്നു..

‘’ഒരു അഞ്ചുവയസ്സുകാരന്‍ ഇനി അച്ഛനില്ലാതെ എങ്ങനെ ജീവിക്കുമെന്നതിന് അവര്‍ക്ക് എന്തെങ്കിലും ഉത്തരമുണ്ടോ.’’

''പാല് ശേഖരിച്ച് വില്‍പ്പന നടത്തിയാണ് ജയ്മലിന്റെ പിതാവ് കുടുംബം പുലര്‍ത്തിയിരുന്നത്. പൂജാരിയായും പോകാറുണ്ടായിരുന്നു... കൃഷി ചെയ്യാന്‍ സ്വന്തമായി ഭൂമി പോലും അവര്‍ക്കുണ്ടായിരുന്നില്ല... പിന്നീട് ജയ്മല്‍ ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സ് നേടി, പട്ടാളത്തില്‍ ചേര്‍ന്നു.. സഹോദരന്‍ നസീബ് സിംഗിന് മലേഷ്യയിലും ജോലികിട്ടി... ജയ്മലിന് ക്രിക്കറ്റ് കാണാനും കളിക്കാനും വലിയ ഇഷ്ടമായിരുന്നു''- ജയ്മലിലൂടെ കുടുംബം ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയ കഥ പങ്കുവെക്കുന്നു ബന്ധുവായ ബല്‍ബീര്‍ സിംഗ്. ജയ്മലിന്റെ മകന്റെ വിദ്യാഭ്യാസചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നുണ്ട്.