LiveTV

Live

National

‘’എന്റെ മകന്‍ പോകും പട്ടാളത്തിലേക്ക്, അവന്റെ അച്ഛന്റെ ജോലി പൂര്‍ത്തിയാക്കാന്‍...’'

ഭര്‍ത്താവിന്റെ പെട്ടെന്നുള്ള വിയോഗമുണ്ടാക്കിയ അടങ്ങാത്ത ദുഃഖത്തിലും, ഉറച്ച ശബ്ദത്തില്‍, പ്രസന്നയുടെ ഭാര്യ മീന പറയുന്നു, എന്റെ മകന്‍ പോകും പട്ടാളത്തിലേക്ക്, അവന്റെ അച്ഛന്റെ ജോലി പൂര്‍ത്തിയാക്കാന്‍...

‘’എന്റെ മകന്‍ പോകും പട്ടാളത്തിലേക്ക്, അവന്റെ അച്ഛന്റെ ജോലി പൂര്‍ത്തിയാക്കാന്‍...’'

പ്രസന്ന സാഹൂവിനെ കുറിച്ചു മാത്രമാണ് ഒഡീഷയിലെ ജഗത്‍സിംഗ്പുര്‍ ജില്ലയിലെ ഷികര്‍ ഗ്രാമവാസികള്‍ ഇപ്പോള്‍ സംസാരിക്കുന്നത്... പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നമ്മുടെ സൈനികരില്‍ ഒരാള്‍... പക്ഷേ, ഭര്‍ത്താവിന്റെ പെട്ടെന്നുള്ള വിയോഗമുണ്ടാക്കിയ അടങ്ങാത്ത ദുഃഖത്തിലും, ഉറച്ച ശബ്ദത്തില്‍, പ്രസന്നയുടെ ഭാര്യ മീന പറയുന്നു, എന്റെ മകന്‍ പോകും പട്ടാളത്തിലേക്ക്, അവന്റെ അച്ഛന്റെ ജോലി പൂര്‍ത്തിയാക്കാന്‍...

സി.ആര്‍.പി.എഫ് 61 ബറ്റാലിയനില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്നു 48 കാരനായ പ്രസന്ന. പ്രസന്നയ്ക്കും ഭാര്യ മീനയ്ക്കും രണ്ട് കുട്ടികളാണ്.. 16 കാരന്‍ ജഗനും 18 കാരി റോണിയും. 1995 ലാണ് പ്രസന്ന സി.ആര്‍.പി.എഫില്‍ ചേരുന്നത്.

കണ്ണുനീര്‍ ചോരുന്നില്ല മീനയ്ക്ക്... അവള്‍ക്കും ചുറ്റുമിരുന്ന് പരിചയക്കാരും ബന്ധുക്കളുമായ സ്ത്രീകള്‍ സമാധാനിപ്പിക്കാന്‍ ശ്രമിപ്പിക്കുന്നുണ്ട്... പെട്ടെന്ന് എന്തോ ഓര്‍മ വന്നപോലെ, കൈ ഉയര്‍ത്തി, മകനോടായി അവള്‍ പറഞ്ഞു, ''ജഗന്‍, നീ പോകും സി.ആര്‍.പി.എഫിലേക്ക്, എന്റെ ഭര്‍ത്താവിന്റെ ജോലി പൂര്‍ത്തിയാക്കാന്‍...''

‘’ഗവണ്‍മെന്റ് ഒരു മിന്നലാക്രമണം നടത്തണം... കുറഞ്ഞത് 420 ഭീകരവാദികളെയെങ്കിലും കൊല്ലണം...’’ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ജഗന് സങ്കടം അടക്കാനാവുന്നില്ല...

എപ്പോഴും ചിരിച്ചുകൊണ്ടുമാത്രം കാണുന്ന ആളായിരുന്നു പ്രസന്നയെന്ന് പറയുന്നു അയല്‍വാസി ശരത് സാഹൂ. ''പ്രസന്ന ഒരിക്കലും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല... നവംബറിലാണ് അവസാനമായി നാട്ടില്‍ വന്ന് പോയത്.'' -ശരത് ഓര്‍ക്കുന്നു.

കഴിഞ്ഞ വര്‍ഷമാണ് പ്രസന്നയുടെ വീടുപണി തുടങ്ങിയത്. ഈ വര്‍ഷം അത് പൂര്‍ത്തിയാക്കണമെന്ന് കരുതിയതാണ്.. അതിന് മുമ്പ് അവന്‍ പോയി എന്ന് പറഞ്ഞ് വിതുമ്പുന്നു സഹോദരന്‍ ദ്രുബ.