LiveTV

Live

National

പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങള്‍ ജന്മദേശങ്ങള്‍ ഏറ്റുവാങ്ങി

ആകെ 30 ലധികം സൈനികരുടെ മൃതദേഹങ്ങളാണ് ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംസ്കരിച്ചത്. മിക്കയിടത്തും ആദരാജ്ഞലികള്‍‌ അര്‍പ്പിക്കാന്‍ നിരവധി പേര്‍ എത്തി.  

പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങള്‍ ജന്മദേശങ്ങള്‍ ഏറ്റുവാങ്ങി

പുല്‍വാമയില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്മാരുടെ മൃതദേഹം ജന്മദേശങ്ങള്‍ ഏറ്റുവാങ്ങി. മിക്കയിടത്തും ആദരാജ്ഞലികള്‍‌ അര്‍പ്പിക്കാന്‍ നിരവധി പേര്‍ എത്തി. പാക് വിരുദ്ധ മുദ്രാവാക്യത്തോടെയായിരുന്നു വിലാപയാത്രകള്‍.

കൊല്ലപ്പെട്ട ജവാന്മാരില്‍ കമാന്‍ഡര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു ജമ്മുകാശ്മീരിലെ രജൌരി സ്വദേശി നസീര്‍ അഹമ്മദ്. കേന്ദ്രമന്ത്രി ജിതേന്ദര്‍ സിംഗ് അടക്കമുള്ളവര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

തമിഴ്നാട്ടിലെ തിരിച്ചിയില്‍‌ കോണ്‍സ്റ്റബിള്‍ ശിവചന്ദ്രന്റെ സംസ്കാര ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ പങ്കെടുത്തു. കോണ്‍സ്റ്റബില്‍ രമേശ് യാദവിന്റെ മൃതദേഹം ജന്മനാടായ ഉത്തര്‍പ്രദേശിലെ വരാണസിയും സഞ്ജയ് കുമാര്‍ സിന്‍ഹയുടെ മൃതദേഹം ബീഹാറിലെ മസോര്‍ഹി ഗ്രാമവും ഏറ്റവുങ്ങി. പാകിസ്‍താനും ഭീകരര്‍ക്കുമെതിരെ വൈകാരിക മുദ്രാവാക്യങ്ങളായിരുന്നു എങ്ങും.

ആകെ 30 ലധികം സൈനികരുടെ മൃതദേഹങ്ങളാണ് ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംസ്കരിച്ചത്. സി.ആര്‍.പി.എഫ് , സംസ്ഥാന പോലീസ് തുടങ്ങി, വിവിധ സൈനിക അര്‍ധ സൈനിക വിഭാഗങ്ങള്‍ ആദരമര്‍പ്പിച്ചു.

Also read: പുല്‍വാമ ഭീകരാക്രമണം; കൊല്ലപ്പെട്ട സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമോപചാരം അര്‍പ്പിച്ചു