LiveTV

Live

National

ജമ്മു കശ്മീരില്‍ സ്ഫോടനം: ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖക്ക് സമീപം സ്ഫോടനം. റജോരി മേഖലയിലുണ്ടായ സ്ഫോടനത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. രജോരിയിലെ നൌഷെരാ സെക്ടറിലാണ് സ്ഫോടനമുണ്ടായത്.

നാടന്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. മേജര്‍ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. സൈനിക എഞ്ചിനീയറിങ് വിഭാഗത്തില്‍ പെട്ടയാളാണ് കൊല്ലപ്പെട്ട ഓഫീസര്‍. പാക് നുഴഞ്ഞുകയറ്റക്കാര്‍ നിയന്ത്രണ രേഖയില്‍ സ്ഥാപിച്ച ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം.

തലസ്ഥാനമായ ശ്രീനഗറിൽ നിന്നും 20 കിലോമീറ്റർ മാറി പുൽവാമയിലെ ഭീകരാക്രമണത്തിന്റെ നടുക്കം വിട്ടുമാറുംമുമ്പെയാണ് വീണ്ടും സ്ഫോടനമുണ്ടായിരിക്കുന്നത്. ജെയ്ഷെ മുഹമ്മദ് ആസൂത്രണം ചെയ്ത ചാവേറാക്രമണത്തിൽ നാല്‍പത് സൈനികരാണ് കൊല്ലപ്പെട്ടത്. അഞ്ചു പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 78 വാഹനങ്ങളിലായി 2,500 ഓളം സി.ആർ.പി.എഫ് സെെനികരുടെ വാഹനവ്യൂഹത്തിന് നേരെ നൂറ് കിലോ ഭാരമുള്ള സ്ഫോടക വസ്തുക്കൾ അടങ്ങിയ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു.