LiveTV

Live

National

പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ശക്തിപ്രകടനം; പങ്കെടുത്തത് 140 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും

ആക്രമണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളും എല്ലാ ശ്രേണിയിലുംപെട്ട യുദ്ധ വിമാനങ്ങളും പാക് അതിര്‍ത്തിയിലെ ശക്തിപ്രകടനത്തില്‍ പങ്കെടുത്തു.

പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ശക്തിപ്രകടനം; പങ്കെടുത്തത് 140 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ - പാക് ബന്ധത്തില്‍ വിള്ളല്‍ വീണ സാഹചര്യത്തില്‍ രാജസ്ഥാനിലെ പൊഖ്റാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ശക്തിപ്രകടനം. വായൂ ശക്തി എന്ന പേരിലായിരുന്നു വ്യോമസേനയുടെ അഭ്യാസ പ്രകടനം നടന്നത്. ആക്രമണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളും എല്ലാ ശ്രേണിയിലുംപെട്ട യുദ്ധ വിമാനങ്ങളും പാക് അതിര്‍ത്തിയിലെ ശക്തിപ്രകടനത്തില്‍ പങ്കെടുത്തു.

തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പൊഖ്റാനിലെ അഭ്യാസ പ്രകടനം. എസ്.യു -30, മിറാഷ് 2000, ജഗ്വാര്‍, മിഗ് -21‍, മിഗ് 27, മിഗ് 29, ഐ.എല്‍ 78, ഹെര്‍ക്കുലീസ്, എ.എന്‍ 32 തുടങ്ങിയ വിമാനങ്ങളാണ് അഭ്യാസ പ്രകടനത്തില്‍ പങ്കെടുത്തത്. ഏതു നിമിഷം വേണമെങ്കിലും ശത്രുവിന് മേല്‍ കനത്ത പ്രഹരമേല്‍പ്പിക്കാന്‍ തക്ക കരുത്ത് വ്യോമസേനയ്ക്കുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പ്രകടനം.