LiveTV

Live

National

വന്ദേഭാരത് എക്‌സ്പ്രസ് മടക്കയാത്രയില്‍ പശുവിനെ ഇടിച്ചു: വേഗം കൂടിയ ട്രെയിന്‍, ബ്രേക്ക്ഡൌണായതും വേഗം തന്നെ

ട്രാക്കിലേക്കു കയറിയ പശുവിനെ ഇടിച്ചപ്പോൾ ട്രെയിനിന്റെ ബ്രേക്ക് ജാമായെന്നും ചക്രങ്ങൾ തെന്നിമാറിയെന്നുമാണ് റിപ്പോർട്ടുകള്‍. നാല് കോച്ചുകളിലെ വൈദ്യുതി നിലയ്ക്കുകയും ചെയ്തതോടെ യാത്രക്കാര്‍ ദുരിതത്തിലായി.

വന്ദേഭാരത് എക്‌സ്പ്രസ് മടക്കയാത്രയില്‍ പശുവിനെ ഇടിച്ചു: വേഗം കൂടിയ ട്രെയിന്‍, ബ്രേക്ക്ഡൌണായതും വേഗം തന്നെ

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്ത ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ വന്ദേഭാരത് എക്സ്പ്രസ് അതിന്റെ മടക്കയാത്രയില്‍ തന്നെ ബ്രേക്ക് ഡൌണായി. ഉദ്ഘാടന യാത്രയ്ക്കുശേഷം വാരാണസിയിൽ നിന്നു ഡല്‍ഹിയിലേക്ക് തിരികെ വരുന്നതിനിടെയായിരുന്നു സംഭവം.

വന്ദേഭാരത് എക്‌സ്പ്രസ് മടക്കയാത്രയില്‍ പശുവിനെ ഇടിച്ചു: വേഗം കൂടിയ ട്രെയിന്‍, ബ്രേക്ക്ഡൌണായതും വേഗം തന്നെ

ട്രാക്കിൽ നിന്നിരുന്ന പശുക്കളെ ഇടിച്ചതോടെ ട്രെയിനിന്റെ ബ്രേക്കിങ് സംവിധാനത്തിനു തകരാർ സംഭവിക്കുകയായിരുന്നു. കാണ്‍പൂര്‍-അലഹബാദ്-വാരണാസി പാതയിലാണ് ഈ ട്രെയിന്‍ വഴിയിലായത്. ട്രാക്കിലേക്കു കയറിയ പശുവിനെ ഇടിച്ചപ്പോൾ ട്രെയിനിന്റെ ബ്രേക്ക് ജാമായെന്നും ചക്രങ്ങൾ തെന്നിമാറിയെന്നുമാണ് റിപ്പോർട്ടുകള്‍. ഇതോടൊപ്പം നാല് കോച്ചുകളിലെ വൈദ്യുതി നിലയ്ക്കുകയും ചെയ്തതോടെ യാത്രക്കാര്‍ ദുരിതത്തിലായി.

ഇന്ന് പുലര്‍ച്ചെയാണ് ട്രെയിന്‍ ബ്രേക്ക് ഡൌണായത്. മൂന്നു മണിക്കൂറുകൾക്കുശേഷം 8.15 ഓടെ ട്രെയിൻ യാത്ര പുനഃരാരംഭിച്ചുവെങ്കിലും നിലവിൽ 40 കിലോ മീറ്ററിലധികം വേഗതയിൽ ട്രെയിൻ ഓടിക്കാൻ കഴിയില്ല. ഇതു പരിഹരിക്കുന്നതിനായി ട്രെയിൻ ഡൽഹിയിലേക്കു മാറ്റും. യാത്രക്കാരെ മറ്റൊരു ട്രെയിനിലേക്കു മാറ്റി ലക്ഷ്യസ്ഥാനത്തെത്തിച്ചു. നാളെ മുതല്‍ ട്രെയിനിന്റെ പ്രതിദിന സർവീസ് ആരംഭിക്കും.

ട്രെയിൻ 18 എന്നറിയപ്പെടുന്ന എൻജിൻ ഇല്ലാത്ത ട്രെയിനാണ് വന്ദേഭാരത് എക്സ്പ്രസ്. ഇന്ത്യന്‍ റെയില്‍വേയുടെ ദീര്‍ഘകാലത്തെ പരിശ്രമത്തിന്റെ ഫലമാണ് ഈ ട്രെയിന്‍. ഏകദേശം 100 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലായിരുന്ന നിര്‍മ്മാണം. പതിനെട്ട് മാസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയായത്.

ശതാബ്ദി എക്‌സ്പ്രസിന്റെ പുതു തലമുറക്കാരനായിട്ടാണ് വന്ദേ ഭാരത് എക്സ്പ്രസ് കണക്കാക്കുന്നത്. ഇന്ത്യയുടെ ആദ്യ എഞ്ചിന്‍രഹിത തീവണ്ടിയാണ് ഇത്. സി.സി.ടി.വി ക്യാമറയും വൈഫൈയും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ട്രെയിനിലുണ്ട്. ആധുനിക രീതിയിലുള്ള ലൈറ്റിംഗ് സംവിധാനങ്ങള്‍, ഓട്ടോമാറ്റിക് വാതിലുകള്‍, സ്ലൈഡിങ് ചവിട്ടുപടികള്‍, ജി.പി.എസ് സംവിധാനങ്ങള്‍ എന്നിവയും ട്രെയിനിന്റെ പ്രത്യേകതകളാണ്. പൂര്‍ണ്ണമായും ശീതീകരിച്ച 16 കോച്ചുകളുള്ള വന്ദേ ഭാരത്എക്സ്പ്രസ് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലാണ് ഓടുന്നത്.