LiveTV

Live

National

മുസഫര്‍പൂര്‍ അഭയകേന്ദ്ര പീഡനം: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സി.ബി.ഐ അന്വേഷണം

ജില്ലാ മജിസ്ട്രേറ്റിനെതിരെയും സാമൂഹ്യക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെയും അന്വേഷണമുണ്ടാകും. പട്ന പ്രത്യേക പോക്സോ കോടതിയുടേതാണ് ഉത്തരവ്.

മുസഫര്‍പൂര്‍ അഭയകേന്ദ്ര പീഡനം: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സി.ബി.ഐ അന്വേഷണം

മുസഫര്‍പൂര്‍ അഭയകേന്ദ്ര പീഡനകേസില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സി.ബി.ഐ അന്വേഷണം. പട്ന പ്രത്യേക പോക്സോ കോടതിയുടേതാണ് ഉത്തരവ്. ജില്ലാ മജിസ്ട്രേറ്റിനെതിരെയും സാമൂഹ്യക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെയും അന്വേഷണമുണ്ടാകും.

പ്രമാദമായ ബീഹാര്‍ മുസഫര്‍പൂര്‍ അഭയകേന്ദ്ര പീഡനക്കേസിലാണ് ഏറെ നിര്‍ണായകമാകുന്ന വിധി പാറ്റ്ന പോക്സോ പ്രത്യേക കോടതി പുറപ്പെടുവിച്ചത്. കേസില്‍ മുഖ്യമന്ത്രിയുടെയും ഒപ്പം സാമൂഹ്യക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അതുല്‍ പ്രസാദ്, മുസഫര്‍പൂര്‍ ജില്ല മജിസ്ട്രേറ്റ് ധര്‍മേന്ദ്രസിങ് എന്നിവരുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേസില്‍ കുറ്റാരോപിതനായ അവിനാഷ് നല്‍കിയ പരാതിയിലാണ് സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

മുസഫര്‍പൂര്‍ അഭയകേന്ദ്ര പീഡനം: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സി.ബി.ഐ അന്വേഷണം

അഭയകേന്ദ്രത്തിലെ പീഡന വിവരം പുറത്തുവന്നതിന് ശേഷവും സര്‍ക്കാര്‍ ഇതിന്റെ ഉടമസ്ഥത വഹിക്കുന്ന എന്‍.ജി.ഒക്ക് ധനസഹായം തുടര്‍ന്നത് സംശയാസ്പദമാണെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. പ്രതികളെ രക്ഷിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍, സുപ്രീംകോടതി കേസ് നടത്തിപ്പ് ബീഹാറില്‍ നിന്ന് ഡല്‍ഹി സാകേത് കോടതിയിലേക്ക് മാറ്റിയിരുന്നു.

Also read: മുസഫര്‍പൂര്‍ അഭയ കേന്ദ്രങ്ങളിലെ പീഡന പരമ്പര: വിചാരണ ബീഹാറിന് പുറത്തേക്ക് മാറ്റി

Also read: മുസഫര്‍പൂര്‍ അഭയകേന്ദ്ര പീഡനക്കേസ് പ്രതി ബ്രജേഷ് താക്കൂറിന് ജയിലില്‍ സുഖവാസം

Also read: മുസഫര്‍പൂര്‍ പീഡനം: സാമൂഹ്യക്ഷേമ മന്ത്രി രാജിവെക്കണമെന്ന് ബി.ജെ.പിയും

Also read: ‘കുട്ടികളെ അശ്ലീല ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യിച്ചു; എതിര്‍ത്തവര്‍ക്ക് ക്രൂര മര്‍ദ്ദനം’ മുസഫര്‍പൂര്‍ ബലാത്സംഗക്കേസില്‍ സി.ബി.ഐ

സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി മഞ്ജുവര്‍മയുടെ ഭര്‍ത്താവ്, അഭയകേന്ദ്രം നടത്തുന്ന എന്‍.ജി.ഒയുടെ തലവന്‍ ബ്രജേഷ് താക്കൂറും കേസില്‍ നേരത്തെ തന്നെ കുറ്റാരോപിതരായിരുന്നു. അഭയകേന്ദ്രത്തിലെ അന്തേവാസികള്‍ പീഡനത്തിനിരയായെന്ന് മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് പുറത്തായത്.