LiveTV

Live

National

ഭീകരാക്രമണത്തിന്റെ സൂചന നല്‍കി രണ്ട് ദിവസം മുമ്പേ വീഡിയോ; രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയെന്ന് വിലയിരുത്തല്‍

സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ച് അഫ്ഗാനിസ്ഥാനില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍. ഇതേ രീതിയിലുള്ള ആക്രമണമാണ്...

ഭീകരാക്രമണത്തിന്റെ സൂചന നല്‍കി രണ്ട് ദിവസം മുമ്പേ വീഡിയോ; രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയെന്ന് വിലയിരുത്തല്‍

പുല്‍വാമയിലെ ഭീകരാക്രമണത്തിലേക്ക് വഴിവെച്ചത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണെന്ന് വിലയിരുത്തല്‍. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടന രണ്ട് ദിവസം മുമ്പ് ഓണ്‍ലൈനില്‍ പങ്കുവച്ച വീഡിയോയില്‍ ഇത്തരത്തില്‍ ആക്രമണം നടത്തുമെന്ന സൂചനകളുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ച് അഫ്ഗാനിസ്ഥാനില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍. ഇതേ രീതിയിലുള്ള ആക്രമണമാണ് പുല്‍വാമയിലും നടന്നത്. വീഡിയോ സംബന്ധിച്ച് നേരത്തെ തന്നെ സംസ്ഥാന പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നതായും പറയുന്നു. എന്നാല്‍ സുരക്ഷാ ഏജന്‍സികള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്നാണ് ആക്രമണം വ്യക്തമാക്കുന്നത്.

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുര നഗരത്തിന് സമീപമാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 44 സൈനികര്‍ കൊല്ലപ്പെടുകയും 40ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജെയ്ഷെ മുഹമ്മദിന്റെ ചാവേറായ ആദില്‍ അഹമ്മദ് എന്നയാളാണ് ആക്രമണം നടത്തിയത്.