LiveTV

Live

National

‘ക്രിക്കറ്റ് കളി ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്കൃതത്തില്‍’; സംസ്ക‍ൃത ക്രിക്കറ്റ് ലീഗുമായി ഉത്തര്‍പ്രദേശ്

‘ക്രിക്കറ്റ് കളി ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്കൃതത്തില്‍’; സംസ്ക‍ൃത ക്രിക്കറ്റ് ലീഗുമായി ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നടന്ന ക്രിക്കറ്റ് കളിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം. സംസ്കൃത കമന്ററിയോടെ ദോത്തിയും കുര്‍ത്തയും ധരിച്ചുള്ള ക്രിക്കറ്റ് കളി പത്ത് ഓവര്‍ ടൂര്‍ണമെന്റായാണ് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ നിരവധി സംസ്കൃത കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മല്‍സരങ്ങള്‍ അംമ്പയറുടെയും കമന്റേറ്ററുമാരുടെയും വസ്ത്രധാരണം കൊണ്ടും ഏറെ ചര്‍ച്ചാ വിഷയമാണ്. സമ്പൂര്‍ണാനന്ദ് സംസ്കൃത വിദ്യാലയയുടെ 75ാം സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

‘ക്രിക്കറ്റ് കളി ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്കൃതത്തില്‍’; സംസ്ക‍ൃത ക്രിക്കറ്റ് ലീഗുമായി ഉത്തര്‍പ്രദേശ്

സംസ്കൃത വിദ്യാര്‍ത്ഥികളെ കായിക മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രചോദിപ്പിക്കുക എന്നതാണ് ടൂര്‍ണമെന്റിന്റെ ഉദ്ദേശമെന്ന് സംസ്കൃത അധ്യാപകന്‍ ഗണേഷ് ദത്ത് ശാസ്ത്രി പറയുന്നു.

വാരാണസിയിലുള്ള എല്ലാ സംസ്കൃത വിദ്യാര്‍ത്ഥികളും മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അഞ്ച് ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. എല്ലാ വിദ്യാര്‍ത്ഥികളും ദോത്തിയും കുര്‍ത്തയുമാണ് ധരിച്ചിരുന്നതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ടൂര്‍ണമെന്റ് അതിന്റെ അവതരണത്താല്‍ വേറിട്ടതാണെന്ന് ശാസ്ത്രത്ത് മഹാവിദ്യാലയയിലെ ആചാര്യ പവന്‍ കുമാര്‍ ശാസ്ത്രി പറഞ്ഞു.