LiveTV

Live

National

‘പുല്‍വാമ ചാവേര്‍ ബോംബറുടെ കൂടെ രാഹുല്‍ ഗാന്ധി’; വ്യാജ ഫോട്ടോ പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ്

‘പുല്‍വാമ ചാവേര്‍ ബോംബറുടെ കൂടെ രാഹുല്‍ ഗാന്ധി’; വ്യാജ ഫോട്ടോ പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ്

പുല്‍വാമ ചാവേര്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദറിന്റെ കൂടെ രാഹുല്‍ ഗാന്ധി നില്‍ക്കുന്നതായിട്ടുള്ള ഫോട്ടോ വ്യാജമാണെന്ന് തെളിയിച്ച് ആള്‍ട്ട് ന്യൂസ്. സംഘ്പരിവാര്‍ ഗ്രൂപ്പുകളിലാണ് വ്യാപകമായി രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്യപ്പെട്ടിരുന്നത്. ആക്രമണം നടത്തിയ ആദില്‍ രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുള്ളയാളാണെന്നും ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഇടപ്പെടലുണ്ടെന്നും തരത്തിലാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായി ഇന്നലെ മുതല്‍ പ്രചരണം തുടങ്ങിയത്.

‘പുല്‍വാമ ചാവേര്‍ ബോംബറുടെ കൂടെ രാഹുല്‍ ഗാന്ധി’; വ്യാജ ഫോട്ടോ പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ്

ഫോട്ടോയുടെ സത്യാവസ്ഥ ചൂണ്ടികാട്ടി അതിന്റെ യഥാര്‍ത്ഥ ഫോട്ടോ കൂടി ഉള്‍പ്പെടുത്തിയാണ് ആള്‍ട്ട് ന്യൂസ് വ്യാജ വാര്‍ത്ത പൊളിച്ചടുക്കിയത്. ഒഡീഷയില്‍ നിന്നുള്ള ഒഡിയ പോസ്റ്റ് ഫോട്ടോ വെച്ച് ലേഖനം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗെറ്റി ഇമേജസില്‍ ഫോട്ടോയുടെ യഥാര്‍ത്ഥ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘പുല്‍വാമ ചാവേര്‍ ബോംബറുടെ കൂടെ രാഹുല്‍ ഗാന്ധി’; വ്യാജ ഫോട്ടോ പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ്