LiveTV

Live

National

ജമ്മു ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം നിഷേധിച്ച് പാകിസ്താന്‍

വയനാട് ലക്കിടി സ്വദേശി വസന്തകുമാറാണ് മരിച്ചത്. അതേസമയം പുല്‍വാമയിലെ ഭീകരാക്രണം ആശങ്കയുളവാക്കുന്നതാണെന്ന് പാകിസ്താന്‍ അറിയിച്ചു.

ജമ്മു ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം നിഷേധിച്ച് പാകിസ്താന്‍

ജമ്മു കശ്മീര്‍ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു മലയാളി ജവാനും കൊല്ലപ്പെട്ടു. വയനാട് ലക്കിടി സ്വദേശി വസന്തകുമാറാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയാണ് മരണം സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞതെന്ന് വസന്തകുമാറിന്റെ സഹോദരന്‍ പറഞ്ഞു.അതേസമയം പുല്‍വാമയിലെ ഭീകരാക്രമണം ആശങ്കയുളവാക്കുന്നതാണെന്ന് പാകിസ്താന്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പാകിസ്താന്‍ പ്രതികരിച്ചു.

ജമ്മു ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം നിഷേധിച്ച് പാകിസ്താന്‍

സൈനീക വ്യൂഹത്തിന് നേരെ സ്ഫോടക വസ്തു നിറച്ച കാര്‍ ഇടിച്ച് കയറ്റിയാണ് ജയ്ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയത്. അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കാബിനറ്റ് സമിതി യോഗം ചേരും.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. സൈനീക വ്യൂഹത്തിന് നേരെ സ്ഫോടക വസ്തു നിറച്ച വാഹനം ഇടിച്ച് കയറ്റിയാണ് ആക്രമണം നടത്തിയത്. . ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. ആക്രമണസമയത്ത് 70 ബസുകളിലായി 2500 സൈനീകര്‍ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഭീകരാക്രമണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും സൈന്യം വ്യക്തമാക്കി. 12 അംഗ എന്‍.ഐ.എ സംഘം ഇന്ന് ജമ്മു കശ്മീരില്‍ എത്തും.

ജമ്മു ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം നിഷേധിച്ച് പാകിസ്താന്‍

ആക്രമണത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഇതോടൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സി.ആര്‍.പി.എഫ് മേധാവി ആര്‍. ആര്‍ ഭട്നാഗറുമായി ചര്‍ച്ച നടത്തി .നാളെ രാജ്നാഥ് സിങ് ജമ്മു കശ്മീരിലെത്തും. അതേസമയം പല സൈനികരുടെയും പരിക്ക് ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ട്.

ജമ്മു ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം നിഷേധിച്ച് പാകിസ്താന്‍

Also read: ജമ്മു കശ്മീരില്‍ ഭീകരാക്രമണം; 44 സൈനികര്‍ കൊല്ലപ്പെട്ടു

Also read: ജമ്മു കശ്മീര്‍ ഭീകരാക്രമണം; സംപ്രേക്ഷണങ്ങളില്‍ സൂക്ഷ്മത പാലിക്കാന്‍ ടി.വി ചാനലുകള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം