LiveTV

Live

National

‘ഞാന്‍ എന്റെ അടുത്ത മകനെയും രാജ്യത്തിന് നല്‍കും’; പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ പിതാവ് പറയുന്നു...

രാജ്യത്തിന് സുരക്ഷയൊരുക്കാന്‍, അതിര്‍ത്തി കാക്കാന്‍ അവനെ ഞാന്‍ പറഞ്ഞയക്കും

‘ഞാന്‍ എന്റെ അടുത്ത മകനെയും രാജ്യത്തിന് നല്‍കും’; പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ പിതാവ് പറയുന്നു...

രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ തന്റെ അടുത്ത മകനെയും വിട്ടുനല്‍കാന്‍ ഒരുക്കമാണെന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ രത്തന്‍ താക്കൂറിന്റെ പിതാവ്. ഭീകരവാദത്തെ സംരക്ഷിക്കുന്ന പാകിസ്താന് ഉചിതമായ മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എന്റെ അടുത്ത മകനെയും രാജ്യത്തിന് നല്‍കും’; പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ പിതാവ് പറയുന്നു...

''രാജ്യസേവനത്തിന് ഞാന്‍ എന്റെ ഒരു മകനെ ത്യജിച്ചു കഴിഞ്ഞു. എന്റെ അടുത്ത മകനെയും യുദ്ധഭൂമിയിലേക്ക് അയക്കാന്‍ ഞാന്‍ ഒരുക്കമാണ്. രാജ്യത്തിന് സുരക്ഷയൊരുക്കാന്‍, അതിര്‍ത്തി കാക്കാന്‍ അവനെ ഞാന്‍ പറഞ്ഞയക്കും. പക്ഷേ പാകിസ്താന് ഉചിതമായ മറുപടി നല്‍കുക തന്നെ വേണം.'' - രത്തന്റെ പിതാവ് പറഞ്ഞു.

ജമ്മു കശ്മീരിൽ ബോംബാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കെയായിരുന്നു ഇന്നലെ പുൽവാമയിൽ ഭീകരാക്രമണം ഉണ്ടായത് . മുന്നറിയിപ്പ് വിവിധ സി.ആർ.പി.എഫ് മേധാവികൾക്ക് നൽകിയ രഹസ്യ സർക്കുലറിലും വ്യക്തമാക്കിയിരുന്നു. ഈ മാസം എട്ടിനാണ് ഇത്തരത്തിൽ ജാഗ്രത നിർദേശം നൽകിയിരുന്നത്. അതേസമയം, ജമ്മു കശ്മീരിൽ ചാവേർ ആക്രമണം നടത്തുമെന്ന് ജയ്ശെ ഭീകരരും രണ്ടുദിവസം മുമ്പ് ഭീഷണി മുഴക്കിയിരുന്നതായാണ് റിപ്പോർട്ടുകൾ. സൈനിക വ്യൂഹത്തിന് നേരെ സ്ഫോടക വസ്തു നിറച്ച കാര്‍ ഇടിച്ച് കയറ്റിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

Also read: ജമ്മു ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം നിഷേധിച്ച് പാകിസ്താന്‍

അതേസമയം, പുല്‍വാമയിലെ ഭീകരാക്രമണം ആശങ്കയുളവാക്കുന്നതാണെന്ന് പാകിസ്താന്‍ പ്രതികരിച്ചു. ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പാകിസ്താന്‍ അവകാശപ്പെട്ടിട്ടുണ്ട്.