LiveTV

Live

National

മസൂദ് അസ്‍ഹറിനെ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത് ചെെന

ജെയ്ഷ് തലവനെ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ആഹ്വാനത്തെ പിന്തുണക്കുമെന്ന് ഉറപ്പ് നല്‍കാനാകില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മസൂദ് അസ്‍ഹറിനെ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത് ചെെന

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യന്‍ നീക്കത്തെ എതിര്‍ത്ത് ചൈന. ഇന്ത്യയുടെ ആഹ്വാനത്തെ പിന്തുണക്കുമെന്ന് ഉറപ്പ് നല്‍കാനാകില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മസൂദ് അസ്ഹര്‍ ഐക്യരാഷ്ട്ര സമിതിയുടെ ഭീകരവാദ പട്ടികയില്‍ നേരത്തെ ഉള്‍പ്പെടിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് പറഞ്ഞു.

ജയ്ഷെ മുഹമ്മദിന്റെ നേതൃത്വത്തില്‍ കശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ അപലപിക്കുന്നതായി പ്രഖ്യാപിക്കുമ്പോഴും, സംഘടനയെ കരിമ്പട്ടികയില്‍ പെടുത്താനുള്ള ഇന്ത്യയുടെ നിലപാടിനെ പിന്തുണക്കാത്തതിന്റെ കാരണം ചൈന ഇനിയും വ്യക്തമാക്കിയിട്ടില്ല. ചൈന എതിര്‍പ്പ് അറിയിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ചൈനീസ് ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി