LiveTV

Live

National

‘തിരിച്ചടിക്കാന്‍ സെെന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം’; സെെനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു

പുൽവാമ ഭീകരാക്രമണത്തിന് ചരടുവലി നടത്തിയവർക്ക് വലിയ വില നൽകേണ്ടി വരുമെന്ന് പ്രധാനമന്ത്രി

‘തിരിച്ചടിക്കാന്‍ സെെന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം’; സെെനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു

പുൽവാമ ഭീകരാക്രമത്തിൽ വീരമൃത്യു വരിച്ച സെെനികർക്ക് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അന്ത്യോപചാരമർപ്പിച്ചു. വെെകീട്ട് ദക്ഷിണ കശ്മീരിൽ നിന്നും ഡൽഹി പാലം എയർപ്പോർട്ടിലെത്തിച്ച മൃതദേഹങ്ങളിൽ പ്രധാനമന്ത്രിയുൾപ്പടെയുള്ള നേതാക്കൾക്ക് പുറമെ, മൂന്ന് സെെനിക മേധാവികളായ ആർമി ജനറൽ ബിബിൻ റാവത്ത്, നേവി മേധാവി അഡ്മിറൽ സുനിൽ ലമ്പ, വ്യോമസേനാ മേധാവി എയർ മാർഷൽ ബി.എസ് ധനോവ എന്നിവരും ആദരവര്‍പ്പിച്ചു.

‘തിരിച്ചടിക്കാന്‍ സെെന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം’; സെെനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു

ഭീകരാക്രമണത്തിനിരയായ സെെനികരെ സി-130 ജെ സൂപ്പർ ഹെർക്കുലിസ് എയർക്രാഫ്റ്റ് വഴിയാണ് ഡൽഹിയിലെത്തിച്ചത്. ഇവിടെ നിന്നും മൃതദേഹങ്ങൾ നാളെ അതാത് നാടുകളിലേക്ക് എത്തിക്കും. അതിനിടെ, പുൽവാമ ഭീകരാക്രമണത്തിന് ചരടുവലി നടത്തിയവർക്ക് വലിയ വില നൽകേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആക്രമണം നടത്തിയവർ വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്. ഇതിന് തിരിച്ചടി നൽകിയിരിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, സെെന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.

‘തിരിച്ചടിക്കാന്‍ സെെന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം’; സെെനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു

നൂറ്റാണ്ടിലെ ഏറ്റവും തീവ്രമായ ഭീകരാക്രമണത്തിനാണ് കശ്മീർ സാക്ഷ്യം വഹിച്ചത്. 2001ൽ കശ്മീർ നിയമസഭാ മന്ദിരത്തിന് പുറത്ത് വെച്ച് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം പൊട്ടിത്തെറിച്ച് 38 പേരാണ് മരിച്ചത്. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് പറഞ്ഞ കേന്ദ്രം, വ്യാപാരവുമായി ബന്ധപ്പെട്ട് നൽകിയിരുന്ന ‘മോസ്റ്റ് ഫേവേർഡ് നാഷൻ’ ലിസ്റ്റിൽ നിന്നും പാകിസ്ഥാനെ ഒഴിവാക്കിയിരുന്നു.

അന്താരാഷ്ട്രാ സമൂഹത്തിൽ നിന്നും പാകിസ്ഥാനെ ഒറ്റപ്പെടുത്താനും ഇന്ത്യ ആഹ്വാനം ചെയ്തു. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, നിർമല സീതാരാമൻ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നീ പ്രമുഖരും സെെനികർക്ക് അന്ത്യോപചാരമർപ്പിച്ചു.