LiveTV

Live

National

പുല്‍വാമ ഭീകരാക്രമണത്തിന് മറുപടി നല്‍കുമെന്ന് മോദി

തീവ്രവാദത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരും. ജയിക്കാനാണ് നാം പോരാടുന്നതെന്നും...

പുല്‍വാമ ഭീകരാക്രമണത്തിന് മറുപടി നല്‍കുമെന്ന്  മോദി

പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സുരക്ഷാ സേനക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളിലൂടെ നമ്മുടെ രാജ്യത്ത് അസ്ഥിരതയുണ്ടാക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്നും ഈ ശ്രമം വിജയിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അക്രമികള്‍ വലിയ വില നല്‍കേണ്ടി വരുമെന്നും മോദി മുന്നറിയിപ്പ് നല്‍കി. തീവ്രവാദത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരും. ജയിക്കാനാണ് നാം പോരാടുന്നതെന്നും മോദി പറഞ്ഞു.

ജമ്മു കശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുമെന്ന് അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. ഇതിനുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. പാകിസ്താന് നല്‍കിയ സൌഹൃദ രാഷ്ട്ര പദവി പിന്‍വലിക്കാനും തീരുമാനിച്ചു. സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിന് ശേഷം മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം അറിയിച്ചത്.

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുര നഗരത്തിന് സമീപമാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 44 സൈനികര്‍ കൊല്ലപ്പെടുകയും 40ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.