LiveTV

Live

National

ഭീകരാക്രമണം ജമ്മുകശ്മീര്‍ പൊലീസ് അന്വേഷിക്കും

ജമ്മുവില്‍ ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചു. സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജമ്മുകശ്മീരില്‍ ബന്ദിന് വ്യാപാരസംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഭീകരാക്രമണം ജമ്മുകശ്മീര്‍ പൊലീസ് അന്വേഷിക്കും

അവന്തിപുരയില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 44 ആയി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇന്ന് പുല്‍വാമ സന്ദര്‍ശിക്കും. ഭീകരാക്രമണം ജമ്മുകശ്മീര്‍ പൊലീസ് അന്വേഷിക്കും.

കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പുറമേ എന്‍.ഐ.എ, എന്‍.എസ്.ജി സംഘങ്ങളും, ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലം സന്ദര്‍ശിക്കും. ജമ്മുകശ്മീര്‍ പൊലീസാണ് അന്വേഷണം നടത്തുന്നതെങ്കിലും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തെ സഹായിക്കും. അവന്തിപുരയില്‍ സുരക്ഷാ സേനയുടെ തെരച്ചില്‍ തുടരുകയാണ്. ജമ്മുവില്‍ ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചു. സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജമ്മുകശ്മീരില്‍ ബന്ദിന് വ്യാപാരസംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ചാവേര്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദ് ധര്‍ സുരക്ഷാ സേനയുടെ പ്രതിപട്ടികയില്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. അതേസമയം ചാവേര്‍ ആക്രമണമുണ്ടായേക്കാമെന്ന ഇന്‍റലിജന്‍സ് വിവരം ഉണ്ടായിരുന്നില്ല. ഇന്‍റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതിലടക്കം വീഴ്ചയുണ്ടായതായി ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് പറഞ്ഞു. വീഴ്ച പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൈനിക വ്യൂഹത്തിന് നേരെ സ്ഫോടക വസ്തു നിറച്ച കാര്‍ ഇടിച്ച് കയറ്റിയാണ് ജയ്ഷെ മുഹമ്മദ് ഭീകരന്‍ ആക്രമണം നടത്തിയത്. 78 ബസുകളില്‍ വലിയ സ്ഫോടകവസ്തുക്കളുമായി 2500 സി.ആര്‍.പി.എഫ് സുരക്ഷാസേനാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹം പുല്‍വാമ ഹൈവേയിലൂടെ കടന്നുപോകുന്ന വഴിയാണ് ആക്രമണം ഉണ്ടായത്.