LiveTV

Live

National

ചാവേറാക്രമണം: കശ്മീരില്‍ സുരക്ഷ ശക്തമാക്കി; പ്രത്യേക കാബിനറ്റ് ഉപസമിതി യോഗം പുരോഗമിക്കുന്നു

ഇന്‍റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതിലടക്കം വീഴ്ചയുണ്ടായതായി സമ്മതിക്കുന്നുവെന്ന് ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം...

ചാവേറാക്രമണം: കശ്മീരില്‍ സുരക്ഷ ശക്തമാക്കി; പ്രത്യേക കാബിനറ്റ് ഉപസമിതി യോഗം പുരോഗമിക്കുന്നു

ചാവേറാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ കനത്ത സുരക്ഷ. ഭീകരര്‍ക്കായി പുല്‍വാമ അടക്കമുള്ളിടങ്ങളില്‍ സുരക്ഷാസേന തെരച്ചില്‍ നടത്തി. ജമ്മുവില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇന്ന് ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കും. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ, എന്‍.ഐ.എ, എന്‍.എസ്.ജി സംഘവും കശ്മീരിലെത്തും.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് പ്രത്യേക ഉപസമിതി യോഗം പുരോഗമിക്കുകയാണ്. ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി, ധനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരുള്‍പ്പെടുന്നതാണ് സമിതി.

അതേസമയം, ഇന്‍റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതിലടക്കം വീഴ്ചയുണ്ടായതായി സമ്മതിക്കുന്നുവെന്ന് ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു. തെറ്റ്പറ്റിയെന്ന് സമ്മതിക്കുന്നതായും ഗവര്‍ണര്‍ സമ്മതിച്ചു. എന്നാല്‍, ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് പാകിസ്താന്‍ പ്രതികരിച്ചു.