LiveTV

Live

National

ഭീകരാക്രമണം; പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യ ശാസനം

ഭീകരപ്രവർത്തനങ്ങൾക്ക് സ്വന്തം മണ്ണിൽ പ്രോത്സാഹനം നൽകുന്ന ഏർപ്പാട് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ അന്ത്യശാസനം നൽകി

ഭീകരാക്രമണം; പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യ ശാസനം

നാൽപ്പതിലേറെ സി.ആർ.പി.എഫ് ജവാൻമാരുടെ ദാരുണ മരണത്തിനടയാക്കിയ പുൽവാമ ഭീകരാക്രണത്തിന്റെ പശ്ചാതലത്തിൽ പാകിസ്ഥാൻ പ്രതിനിധിയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹമൂദിനേയാണ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്. നേരത്തെ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ആസ്ഥാനമായുള്ള ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് രംഗത്ത് വന്നിരുന്നു.

ഭീകരാക്രമണം; പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യ ശാസനം

അതിനിടെ അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാപാര രംഗത്ത് നൽകിയിരുന്ന എം.എഫ്.എന്‍ പദവി (മോസ്റ്റ് ഫേവേഡ് നാഷന്‍സ് അഥവാ ഏറ്റവും വേണ്ടപ്പെട്ട രാജ്യം) ഇന്ത്യ പിന്‍വലിച്ചു. ജെയ്ഷെ മുഹമ്മദിനെതിരെ കടുത്ത നടപടി കെെകൊള്ളാൻ പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഭീകരപ്രവർത്തനങ്ങൾക്ക് സ്വന്തം മണ്ണിൽ പ്രോത്സാഹനം നൽകുന്ന ഏർപ്പാട് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ അന്ത്യശാസനം നൽകി.

വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, മസൂദ് അസ്‍ഹർ നേതൃത്വം നൽകുന്ന ജെയ്ഷെ മുഹമ്മദാണ് ഭീകരാക്രമണത്തിൻ പിന്നിലെന്ന് വ്യക്തമാക്കുന്നുണ്ട്. യു.എൻ ഉൾപ്പടെ നിരോധിച്ച ഭീകരസംഘടനയായ ജെയ്ഷിന് പാകിസ്ഥാൻ പൂർണ്ണ പിന്തുണയാണ് നൽകുന്നതെന്നും, ഭീകരസംഘടനയുടെ സ്വാധീനം വർധിപ്പിക്കാൻ പാക് അധികൃതർ കൂട്ടുനിൽക്കുകയാണെന്നും ആഭ്യന്തരമന്ത്രാലയം കുറിപ്പിൽ വ്യക്തമാക്കി.

അതിനിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കയും രംഗത്തെത്തി. തീവ്രവാദത്തിന് മണ്ണൊരുക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്ന് അമേരിക്ക, ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു.