LiveTV

Live

National

‘പിന്തുണ വേണമെങ്കില്‍ മുഖ്യമന്ത്രി പദം നല്‍കണം’ ബി.ജെ.പിയോട് ശിവസേന

പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്താണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

‘പിന്തുണ വേണമെങ്കില്‍ മുഖ്യമന്ത്രി പദം നല്‍കണം’ ബി.ജെ.പിയോട്  ശിവസേന

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് പിന്തുണ നല്‍കണമെങ്കില്‍ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി പദം സഖ്യകക്ഷികള്‍ക്ക് നല്‍കണമെന്ന ആവശ്യവുമായി ശിവസേന. പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്താണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

''2019ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണെങ്കില്‍ ശിവസേനക്കും അകാലി ദളിനും മറ്റ് പാര്‍ട്ടികള്‍ക്കും അതില്‍ വ്യക്തമായ പങ്കുണ്ടാവും. എന്‍.ഡി.എയുടെ എല്ലാ സഖ്യകക്ഷികളും അതാത് സംസ്ഥാനങ്ങളില്‍ ശക്തരാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് അവരുടെ പിന്തുണ ആവശ്യമാണെങ്കില്‍ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി പദം അവിടുത്തെ സഖ്യകക്ഷികള്‍ക്ക് നല്‍കണം.'' ശിവസേന നേതാവ് പറഞ്ഞു. എന്നാല്‍ ഇതൊരു ഉപാധിയല്ലെന്നും തങ്ങളുടെ നിലപാടാണെന്നും സഞ്ജയ് വ്യക്തമാക്കി.