LiveTV

Live

National

പാകിസ്ഥാനെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി ഇന്ത്യ

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ ക്യാബിനറ്റ് സമിതിയുടേതാണ് തീരുമാനം. സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

പാകിസ്ഥാനെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി ഇന്ത്യ

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി ഇന്ത്യ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ ക്യാബിനറ്റ് സമിതിയുടേതാണ് തീരുമാനം. സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഭീകര സംഘടനകളെ ഉപയോഗിച്ച് ഇന്ത്യക്ക് മേല്‍ ആക്രമണം നടത്തുകയാണ് പാകിസ്ഥാന്‍ ചെയ്യുന്നതെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ തീരുമാനം. നയതന്ത്ര ബന്ധങ്ങള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനും വ്യാപാര ബന്ധത്തിനായി പാകിസ്ഥാന് നല്‍കിയ സൌഹൃദ രാഷ്ട്രപദവി റദ്ദാക്കാനുമാണ് തീരുമാനം. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ സംബന്ധിച്ച വിലയിരുത്തലും പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ ക്യാബിനറ്റ് സമിതി നടത്തി.

ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടത്തിയ നീചമായ ആക്രമണത്തിന് കനത്ത മറുപടി നല്‍കുമെന്ന് യോഗത്തിന് ശേഷം പങ്കെടുത്ത പൊതു പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഒറ്റക്കെട്ടായി ഇതിനെ അതിജീവിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സൈന്യത്തിന് പൂര്‍ണ സ്വാതന്ത്രം നല്‍കുമെന്നും മോദി വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.