LiveTV

Live

National

ഭീകരാക്രമണം; സെെനികരുടെ മൃതദേഹങ്ങള്‍ നാളെ നാടുകളിലെത്തിക്കും

തലസ്ഥാനമായ ശ്രീനഗറിൽ നിന്നും 20 കിലോമീറ്റർ മാറി പുൽവാമയിലാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്

ഭീകരാക്രമണം; സെെനികരുടെ മൃതദേഹങ്ങള്‍ നാളെ നാടുകളിലെത്തിക്കും

ജമ്മു കശ്മീർ പുൽവാമിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻമാരുടെ മൃതദേഹങ്ങൾ വെെകീട്ടോടെ തലസ്ഥാനത്തെത്തിക്കും. ഇതുസംബന്ധിച്ച ഒരുക്കങ്ങൾ പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിനിടെ, കൊല്ലപ്പെട്ടവരിൽ 37 പേരെ തിരിച്ചറിഞ്ഞെങ്കിലും, അതിദാരുണമായി മരണം വരിച്ച ചില സെെനികരെ തിരിച്ചറിയാനായിട്ടില്ല.

ഡല്‍ഹിയില്‍ നിന്നും സെെനികരുടെ മൃതദേഹം നാളെ അതാത് നാടുകളിലെത്തിക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മു കശ്മീരിലെത്തിയ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും, ഗവർണർ സത്യ പാൽ മാലിക്ക്, സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ആർ.ആർ ഭട്ടനാഗർ എന്നിവരും സെെനികർക്ക് അന്ത്യോപചാരം അർപ്പിച്ചു.

തലസ്ഥാനമായ ശ്രീനഗറിൽ നിന്നും 20 കിലോമീറ്റർ മാറി പുൽവാമയിലാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. ജെയ്ഷെ മുഹമ്മദ് ആസൂത്രണം ചെയ്ത ചാവേറാക്രമണത്തിൽ ഇതുവരെയായി നാൽപ്പതിലേറെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അഞ്ചു പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 78 വാഹനങ്ങളിലായി 2,500 ഓളം സി.ആർ.പി.എഫ് സെെനികരുടെ വാഹന വ്യൂഹത്തിന് നേരെ നൂറ് കിലോ ഭാരമുള്ള സ്ഫോടക വസ്തുക്കൾ അടങ്ങിയ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു.