LiveTV

Live

National

ബോംബാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് പുൽവാമയിലെ ഭീകരാക്രമണം

മുന്നറിയിപ്പ് വിവിധ സി.ആർ.പി.എഫ് മേധാവികൾക്ക് നൽകിയ രഹസ്യ സർക്കുലറിലും വ്യക്തമാക്കിയിരുന്നു. 

ബോംബാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് പുൽവാമയിലെ ഭീകരാക്രമണം

ജമ്മു കശ്മീരിൽ ബോംബാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് പുൽവാമയിൽ ഭീകരാക്രമണം ഉണ്ടായത് . മുന്നറിയിപ്പ് വിവിധ സി.ആർ.പി.എഫ് മേധാവികൾക്ക് നൽകിയ രഹസ്യ സർക്കുലറിലും വ്യക്തമാക്കിയിരുന്നു. ഈ മാസം എട്ടിനാണ് ഇത്തരത്തിൽ ജാഗ്രത നിർദേശം നൽകിയിരുന്നത്. അതേ സമയം ജമ്മു കശ്മീരിൽ ചാവേർ ആക്രമണം നടത്തുമെന്ന് ജയ്ഷേ ഭീകരരും രണ്ടുദിവസം മുൻപ് ഭീഷണി മുഴക്കിയിരുന്നതായാണ് റിപ്പോർട്ടുകൾ.

Also read: ജമ്മു കശ്മീര്‍ ഭീകരാക്രമണം; സംപ്രേക്ഷണങ്ങളില്‍ സൂക്ഷ്മത പാലിക്കാന്‍ ടി.വി ചാനലുകള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം 

ജമ്മുകശ്മീരിലെ വിവിധ സോണുകളിൽ ഉള്ള സി.ആർ.പി.എഫ് മേധാവികൾക്ക് ബോംബാക്രമണം സംബന്ധിച്ചുള്ള ജാഗ്രത നിർദേശം നൽകിയിരുന്നു. നിയോഗിച്ചിരിക്കുന്ന സ്ഥലത്ത് അതീവ ജാഗ്രത പുലർത്തണമെന്നും കുഴി ബോംബ് അടക്കമുള്ളവ സൈന്യത്തിന് നേരെ പ്രയോഗിക്കുമെന്ന് ഉള്ളതിനാൽ അക്കാര്യത്തിൽ ശ്രദ്ധവേണമെന്നമായിരുന്നു നിർദ്ദേശിച്ചിരുന്നുത്. ഈ മാസം എട്ടിനാണ് ഇത്തരത്തിലൊരു നിർദ്ദേശം അടിയന്തര പ്രാധാന്യം കല്പിച്ച് മേധാവികൾക്ക് നൽകിയത് . കൂടാതെ രണ്ടുദിവസം മുൻപ് ഭീകരർ പുറത്തുവിട്ട വീഡിയോയിൽ കശ്മീരിൽ ചാവേറാക്രമണം നടത്തുമെന്ന ഭീഷണിയും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഉപയോഗിച്ച് നടന്ന അഫ്ഗാനിസ്ഥാനിലെ ചാവേർ ആക്രമണവും വീഡിയോയിൽ ഉണ്ടായിരുന്നു. പിന്നീട് ക്രിമിനൽ അന്വേഷണ വിഭാഗം ഈ വീഡിയോ പരിശോധിക്കുകയും ഇന്റലിജൻസ് വിഭാഗത്തിന് വിവരം കൈമാറുകയും ചെയ്തു. എന്നാൽ ഇതിൽ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നതിന് വ്യക്തതയില്ല.

Also read: ജമ്മു കശ്മീരില്‍ ഭീകരാക്രമണം; 44 സൈനികര്‍ കൊല്ലപ്പെട്ടു

അതേസമയം ഭീകരാക്രമണത്തിന് പശ്ചാത്തലത്തിൽ പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യ രംഗത്തെത്തി പാകിസ്താന്‍ നിയന്ത്രിക്കുന്ന ജയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നും സ്വന്തം രാജ്യത്ത് പ്രവർത്തിക്കുന്ന ഭീകര സംഘടനകളെ നിയന്ത്രിക്കാൻ പാകിസ്താന്‍ തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇത്തരം തീവ്രവാദ സംഘടനകളെ ഒറ്റപ്പെടുത്താൻ അന്തരാഷ്ട്ര സമൂഹം പിന്തുണക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Also read: ജമ്മു ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം നിഷേധിച്ച് പാകിസ്താന്‍