LiveTV

Live

National

അയോധ്യ പോലെ പ്രധാനപ്പെട്ടതാണ് ശബരിമലയെന്ന് യോഗി ആദിത്യനാഥ്

അയോധ്യ പോലെ പ്രധാനപ്പെട്ടതാണ് ശബരിമലയെന്ന് യോഗി ആദിത്യനാഥ്

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെത്തി. അയോധ്യ പോലെ പ്രധാനപ്പെട്ടതാണ് ശബരിമല. അയോധ്യയിലും ശബരിമലയിലും ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

പത്തനംതിട്ടയിൽ രണ്ട് യോഗങ്ങളിൽ യോഗി പങ്കെടുക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് ആദ്യം പങ്കെടുക്കുക. തുടർന്ന് പത്തനംതിട്ട മണ്ഡലത്തിലെ ബൂത്ത് തല ഭാരവാഹികളെ അഭിസംബോധനം ചെയ്യും.