LiveTV

Live

National

ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്കാ ഗാന്ധി

യു.പിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രിയങ്ക പറഞ്ഞു. 

ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്കാ ഗാന്ധി

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലക്നൗവില്‍ പാർട്ടി പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചരണത്തിലുമാണ് ശ്രദ്ധയെന്നും പ്രിയങ്ക വ്യക്തമാക്കി.

റായ്ബറേലി, ഫൂൽ പൂർ, ലഖ്നൗ എന്നീ മണ്ഡലങ്ങളാണ് പ്രിയങ്ക ഗാന്ധി മത്സരിക്കാൻ സാധ്യത ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം പോലും മത്സര രംഗത്തിറങ്ങാനാണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലക്നൌവിലെ റോഡ് ഷോ ശേഷം സംസ്ഥാനത്തെ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ച മൂന്നുദിവസമായി തുടരുകയാണ് പ്രിയങ്ക. ഇതിനിടയിലാണ് മത്സരിക്കാനില്ലെന്ന് നിലപാട് വ്യക്തമാക്കിയത്. പാർട്ടിയെ അധികാരത്തിലെത്തിക്കണം. അതിനായി ബൂത്ത് തലം മുതൽ പുന സംഘടിപ്പിക്കേണ്ടതുണ്ട്. ഈ ദൗത്യങ്ങൾ തുടരാനാണ് തീരുമാനമെന്നുമാണ് കിഴക്കൻ ഉത്തർ പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക വ്യക്തമാക്കിയത്.

ബി.ജെപി. ശക്തി കേന്ദ്രങളിൽ മത്സരിക്കാനി,റങ്ങി പരാജയം ഏറ്റുവാങ്ങേണ്ടിവന്നാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന വിലയിരുത്തൽ കൂടി സ്ഥാനാർത്ഥിത്വത്തിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രിയങ്കയുടെ വ്യക്തിപ്രഭാവം പ്രചാരണരംഗത്ത് പരമാവധി ഉപയോഗിക്കാൻ ഉള്ള തീരുമാനം കോൺഗ്രസ് എടുത്തിരുന്നു. മത്സര രംഗത്തേക്ക് ഇറങ്ങിയാൽ മറ്റു സംസ്ഥാനങ്ങളുടെ പ്രചരണത്തെ ഇത് ബാധിക്കുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പ്രിയങ്കയുടെ മത്സര രംഗത്തു നിന്നുള്ള പിന്മാറ്റത്തോടെ സോണിയാഗാന്ധി തന്നെ റായ്ബറേലിയിൽ മത്സരിക്കുമെന്നാണ് വിവരം. അനാരോഗ്യത്തെ തുടർന്ന് സോണിയ മാറിനിൽക്കുമെന്ന് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.