LiveTV

Live

National

ഗുജ്ജര്‍ ഉള്‍പ്പെടെ അഞ്ച് സമുദായങ്ങള്‍ക്ക് 5 ശതമാനം സംവരണം 

റെയില്‍വെ അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ തടസ്സപ്പെടുത്തി ഗുജ്ജറുകള്‍ നടത്തിയ സമരത്തിനൊടുവിലാണ് സര്‍ക്കാര്‍ തീരുമാനം.

ഗുജ്ജര്‍ ഉള്‍പ്പെടെ അഞ്ച് സമുദായങ്ങള്‍ക്ക് 5 ശതമാനം സംവരണം 

ഗുജ്ജര്‍ സമുദായത്തിനടക്കം അഞ്ച് സമുദായങ്ങള്‍ക്ക് രാജസ്ഥാന്‍ സര്‍ക്കാര്‍ 5 ശതമാനം സംവരണം ഏര്‍പ്പെടുത്തി. റെയില്‍വെ അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ തടസ്സപ്പെടുത്തി ഗുജ്ജറുകള്‍ നടത്തിയ സമരത്തിനൊടുവിലാണ് സര്‍ക്കാര്‍ തീരുമാനം.

രാജസ്ഥാനില്‍ 5 ശതമാനം സംവരണം ആവശ്യപ്പെട്ട് ഗുജ്ജറുകള്‍ സമരത്തിലായിരുന്നു. കഴിഞ്ഞ ആഴ്ച രാജസ്ഥാനിലെ സിവായ് മാധവ്പൂരില്‍ തീവണ്ടികള്‍ തടഞ്ഞാണ് സമരം തുടങ്ങിയത്. സമരം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി രാജസ്ഥാന്‍ പിന്നാക്ക വിഭാഗ ഭേദഗതി ബില്‍ സര്‍ക്കാര്‍ ഇന്ന് രാജസ്ഥാന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പിന്നാക്ക വിഭാഗത്തിന് നല്‍കി വന്ന സംവരണം 21 ശതമാനത്തില്‍ നിന്ന് 26 ആക്കി വര്‍ധിപ്പിക്കുന്നതാണ് പുതിയ ബില്‍.

ഗുജ്ജറുകള്‍ക്ക് പുറമേ ബഞ്ചാറാസ്, ഗാദിയ ലോഹാര്‍സ്, റായികാസ്, ഗദാരിയ എന്നീ സമുദായങ്ങള്‍ക്കും പുതിയ ബില്ലിലൂടെ സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കും. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതോടെ 50 ശതമാനത്തില്‍ നിന്ന് സംവരണത്തിന്‍റെ പരിധി ഉയര്‍ന്നിരുന്നു. ഈ ആനുകൂല്യം കൂടി ഉപയോഗിച്ചാണ് അഞ്ച് ശതമാനം അധിക സംവരണം ഈ സമുദായങ്ങള്‍ക്ക് നല്‍കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സമരത്തിന്‍റെ ഭാഗമായി റെയില്‍‍പാതകള്‍ക്ക് പുറമേ ഹൈവേകളും ഉപരോധിച്ചിരുന്നു.