LiveTV

Live

National

തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യമുണ്ടാക്കാന്‍ പ്രതിപക്ഷം

ബി.ജെ.പിക്കെതിരെ പൊതുമിനിമം പരിപാടി തയ്യാറാക്കി തെരഞ്ഞെടുപ്പിനെ നേരിടാനും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ധാരണയായി.

തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യമുണ്ടാക്കാന്‍ പ്രതിപക്ഷം

തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സഖ്യം രൂപീകരിക്കാന്‍ നീക്കവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ബി.ജെ.പിക്കെതിരെ പൊതുമിനിമം പരിപാടി തയ്യാറാക്കി തെരഞ്ഞെടുപ്പിനെ നേരിടാനും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ധാരണയായി.

ഇന്നലെ രാത്രി എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ വീട്ടിലാണ് പ്രതിപക്ഷ നേതാക്കള്‍ യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പാനന്തര സഖ്യമെന്ന മുന്‍ നിലപാടില്‍ നിന്ന് മാറി തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സഖ്യം രൂപീകരിക്കണമെന്ന വികാരമാണ് യോഗത്തിലുണ്ടായത്. എങ്കിലും ബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നുണ്ട്. മമത ബാനര്‍ജിയും രാഹുല്‍ ഗാന്ധിയും ഇത് സമ്മതിക്കുന്നു.

എന്നാല്‍ ഒരു പൊതുമിനിമം പരിപാടി തയ്യാറാക്കി ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിച്ച് വോട്ടു തേടാന്‍ യോഗത്തില്‍ ധാരണയായി. ഇതിന്റെ കരട് രാഹുല്‍ ഗാന്ധി യോഗത്തില്‍ വെച്ചു. ഫെബ്രുവരി 26ന് വീണ്ടും യോഗം ചേരും. രാഹുലിന് പുറമെ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, തെലുഗുദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ആം ആദ്മി പാര്‍ട്ടി ചെയര്‍മാന്‍ അരവിന്ദ് കേജ്രിവാള്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫാറൂഖ് അബ്ദുള്ള തുടങ്ങി 15 പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.