LiveTV

Live

National

ഡല്‍ഹി അധികാര തര്‍ക്കത്തില്‍ ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം 

ജോയിന്റ് സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലം മാറ്റവും തീരുമാനിക്കുന്നതിനുള്ള അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെന്ന് ജസ്റ്റിസ് എ.കെ സിക്രി പറഞ്ഞു

 ഡല്‍ഹി അധികാര തര്‍ക്കത്തില്‍ ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം 

ഡല്‍ഹി അധികാരത്തര്‍ക്കത്തില്‍ സുപ്രീം കോടതി രണ്ടംഗ ബഞ്ചില്‍ ഭിന്നാഭിപ്രായം. ജോയിന്റ് സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥരുടെ നിയമനത്തില്‍‌ മാത്രമേ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികരമുള്ളൂ എന്ന് ജസ്റ്റിസ് എ.കെ സിക്രി വിധിച്ചു. ഇതിനോട് ജസ്റ്റിസ് അശോക് ഭൂഷണ്‍ വിയോജിച്ചതോടെ തുടര്‍ തീരുമാനം മൂന്നംഗ ബഞ്ചിന് വിട്ടു.

ജോയിന്റ് സെക്രട്ടറിക്ക് മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും നിയമനം, സ്ഥലംമാറ്റം തുടങ്ങി അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് എന്നു വച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്. മറ്റു ഉദ്യോഗസ്ഥരുടെ മേല്‍‌ ഇക്കാര്യങ്ങളുടെ അധികാരം സംസ്ഥാന സര്‍ക്കാരിന് ഇതായിരുന്നു ജസ്റ്റിസ് എ.കെ സിക്രിയുടെ വിധി. എന്നാല്‍ എല്ലാ ഉദ്യോഗസ്ഥരുടെയും നിയമനവും സ്ഥലം മാറ്റവും സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയിയില്‍ പെടുന്ന വിഷയമെല്ലന്നും കേന്ദ്രത്തിനാണ് അധികാരമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ വിധിച്ചു . തര്‍ക്ക പശ്ചാത്തലത്തില്‍ തീരുമാനം മൂന്നംഗ ബഞ്ചിന് വിട്ടു.

പൊലീസും അതിലെ അഴിമതി വിരുദ്ധ ബ്യൂറോയും വിവിധ അന്വേഷണ കമ്മീഷനുകളും കേന്ദ്രത്തിന് കീഴിലാണെന്നും വൈദ്യുതി നിയമ പ്രകാരമുള്ള നിയമനം, നിരക്ക് നിര്‍ണ്ണയം , പബ്ലിക് പ്രോസിക്യട്ടര്‍ നിയമം എന്നിവയിലെ അധികാരം സംസ്ഥന സര്‍ക്കാരിനാണെന്നും രണ്ട് ജഡ്ജിമാരും ഏകാഭിപ്രായത്തോടെ വിധിച്ചു. ഡല്‍ഹി അധികാരത്തര്‍ക്കം സംബന്ധിച്ച് വിശദമായി വാദം കേട്ട ശേഷം കഴിഞ്ഞ ജൂലൈയില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പറഞ്ഞിരുന്നു. ഇതിന് ശേഷവും ഉദ്യോഗസ്ഥ നിയമനവും സ്ഥലംമാറ്റവും അടക്കമുള്ളവയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അമിത അധികാരം ഉപയോഗിക്കുന്നു എന്നീ ഹരജികളാണ് ജസ്റ്റിസുമാരായ എ.കെ സിക്രിയും അശോക് ഭൂഷണും ഇന്ന് വിധി പ്രസ്താവിച്ചത്.