LiveTV

Live

National

സജീവമായി പ്രിയങ്ക ഗാന്ധി; ലഖ്നൗവില്‍ തങ്ങി പ്രചാരണം തുടരുന്നു

പടിഞ്ഞാറൻ യു.പിയുടെ ചുമതലയയുള്ള ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കക്ക് ഒപ്പമുണ്ട്.

സജീവമായി പ്രിയങ്ക ഗാന്ധി; ലഖ്നൗവില്‍ തങ്ങി പ്രചാരണം തുടരുന്നു

ലഖ്നൗവിലെ റോഡ് ഷോക്ക് ശേഷം സംസ്ഥാനത്ത് തങ്ങിയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം തുടരുന്നു. തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ പരമാവധി പ്രവര്‍ത്തകരെ നേരിട്ട് കണ്ട് സംസാരിക്കാനാണ് പ്രിയങ്കയുടെ ശ്രമം. പടിഞ്ഞാറൻ യു.പിയുടെ ചുമതലയയുള്ള ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കക്ക് ഒപ്പമുണ്ട്.

പാര്‍ട്ടി അടിത്തട്ട് ശക്തിപ്പെടുത്തണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ളത്. ഇതനുസരിച്ച് പ്രിയങ്ക കാര്യങ്ങള്‍ ഭംഗിയായി ചെയ്യുന്നതായി യു.പി പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബര്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഒഫീസായ നെഹ്റു ഭവനില്‍ പ്രിയങ്ക ഗാന്ധി എത്തിയത് മുതല്‍ സദാ തിരക്കാണ്. പ്രായഭേദമില്ലാതെയാണ് പ്രവര്‍ത്തകര്‍ പ്രിയങ്കയെ കാണാന്‍ എത്തുന്നത്.

വിവിധ തലത്തിലുള്ള ഭാരവാഹികളുമായി പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. വിവര ശേഖരണത്തിന് ശേഷമാകും തുടര്‍നടപടികള്‍ നിശ്ചയിക്കുക. സംസ്ഥാനത്ത് പാർട്ടി പുതിയൊരു മുന്നേറ്റത്തിനൊരുങ്ങുകയാണെന്നാണ് പ്രവര്‍ത്തകരുടെ പ്രതികരണം. വ്യാഴാഴ്ച വരെ പ്രിയങ്ക ലഖ്നൗവില്‍ തുടരും.