LiveTV

Live

National

സഖ്യ നീക്കം സജീവമാക്കി ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി 

‘ഏകാധിപത്യത്തെ പുറത്താക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന ആഹ്വാനവുമായാണ് റാലി സംഘടിപ്പിക്കുന്നത്

സഖ്യ നീക്കം സജീവമാക്കി ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി 

സഖ്യ നീക്കം സജീവമാക്കി രാജ്യ തലസ്ഥാനത്ത് ഇന്ന് ആം ആദ്മി പാര്‍ട്ടിയുടെ പ്രതിപക്ഷ റാലി. ഡല്‍ഹില്‍ കേന്ദ്ര സർക്കാറിനെതിരായ മുന്നേറ്റത്തിന്റെ ഭാഗമായി, ഒട്ടുമിക്ക പ്രതിപക്ഷ നേതാക്കളും റാലിയില്‍ പങ്കെടുക്കും. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ക്ഷണിച്ചതായി എ.എ.പി നേതൃത്വം അറിയിച്ചു.

പൊതുതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മോദി
ഗവൺമെന്റിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ സംഖ്യം രൂപപ്പെടുത്തുന്നതിന് വഴിവെക്കുന്നതാണ് എ.എ.പിയുടെ റാലി. ബംഗാളിൽ കഴിഞ്ഞ മാസം മമത ബാനർജി സംഘടിപ്പിച്ച 18 ഓളം പ്രതിപക്ഷ പാർട്ടികളുടെ കൂടിച്ചേരലിന്റെ ചുവടു പിടിച്ചാണ് ആം ആദ്മി പാർട്ടി റാലി സംഘടിപ്പിക്കുന്നത്.

‘ഏകാധിപത്യത്തെ പുറത്താക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന ആഹ്വാനവുമായാണ് റാലി സംഘടിപ്പിക്കുന്നത്. ബംഗാളിൽ നിന്നും മമതും, ആന്ധ്രയിൽ നിന്നും ചന്ദ്രബാബു നായിഡുവും റാലിക്കൊപ്പം ചേരും. രാഹുൽ ഗാന്ധിക്ക് ക്ഷണമുണ്ടെങ്കിലും, പങ്കെടുക്കുന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.

മമതക്കും, ചന്ദ്രബാബു നായിഡുവിനും പുറമെ, മുൻ പ്രധാനമന്ത്രി എച്ച.ഡി ദേവ ​ഗൗഡ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, എൻ.സി.പി തലവൻ ശരത് പവാർ എന്നിവരും റാലിയിൽ പങ്കെടുക്കും. ഇതിനു പുറമെ സമാജ്‍വാദി പാർട്ടി, ഡി.എം.കെ, ആർ.ജെ.ഡി, രാഷ്ട്രീയ ലോക്ദൾ എന്നീ പാർട്ടികളുടെ പ്രതിനിധികളും റാലിയുമായി സഹകരിക്കും.