LiveTV

Live

National

ദേശീയതലത്തില്‍ സി.പി.എമ്മുമായും കോണ്‍ഗ്രസുമായും സഹകരിക്കാന്‍ തയ്യാറെന്ന് മമത

ബംഗാളില്‍ തൃണമൂലിനെതിരെ സി.പി.എമ്മും കോണ്‍ഗ്രസും പോരാടുന്നത് കാര്യമാക്കുന്നില്ലെന്നും മമത

ദേശീയതലത്തില്‍ സി.പി.എമ്മുമായും കോണ്‍ഗ്രസുമായും സഹകരിക്കാന്‍ തയ്യാറെന്ന് മമത

സി.പി.എമ്മും കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് മമത ബാനര്‍ജി. ബംഗാളില്‍ ഇരുവരും തൃണമൂലിന്‍റെ എതിര്‍ ചേരിയിലാണെന്നത് പ്രശ്നമല്ലെന്നും ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ സംഘടിപ്പിച്ച റാലിയില്‍ മമത പറഞ്ഞു. പ്രതിപക്ഷത്തെ പ്രധാന നേതാക്കളെല്ലാം റാലിയില്‍ പങ്കെടുത്തു.

ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച റാലിയില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തു. കൊല്‍ക്കത്ത റാലിയില്‍ വിട്ടുനിന്നിരുന്നുവെങ്കിലും ഇടത് പാര്‍ട്ടികളും ഡല്‍ഹിയിലെ പ്രതിപക്ഷ റാലിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. എന്നാല്‍ മമതാ ബാനര്‍ജി വേദിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ സീതാറാം യെച്ചൂരിയും ഡി രാജയും വേദിവിട്ടു. ബംഗാളില്‍ കോണ്‍ഗ്രസും സി.പി.എമ്മുമായി വിരുദ്ധ ചേരിയിലാണെങ്കിലും ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ ഒരുമിച്ച് പോരാടുമെന്ന മമതയുടെ പ്രഖ്യാപനം ശ്രദ്ധേയമായി.

രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിരുന്നുവെങ്കിലും പ്രതിനിധിയായി ആനന്ദ് ശര്‍മ്മയാണ് റാലിയില്‍ പങ്കെടുക്കാനെത്തിയത്. മുതിര്‍ന്ന നേതാക്കളായ ഫറൂഖ് അബ്ദുല്ല, ശരത് യാദവ്, ശരത് പവാര്‍, ആന്ധ്രാ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു അടക്കമുള്ളവരും കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് റാലിയില്‍ പ്രസംഗിച്ചു. സ്വേച്ഛാധിപത്യത്തെ പുറത്താക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ എന്നായിരുന്നു എ.എ.പി റാലിയുടെ മുദ്രാവാക്യം.