LiveTV

Live

National

മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്ന് മുലായം

ഇപ്പോള്‍ സഭയിലുള്ള എല്ലാവരും വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്നാണ് ആഗ്രഹമെന്നും മുലായംസിംഗ് യാദവ്

മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്ന്  മുലായം

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്ന് എസ്.പി നേതാവ് മുലായംസിംഗ് യാദവ്. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാന്‍ പ്രധാനമന്ത്രി ശ്രമിച്ചു. ഇപ്പോള്‍ സഭയിലുള്ള എല്ലാവരും വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്നാണ് ആഗ്രഹമെന്നും മുലായം ലോക്സഭയില്‍ പറഞ്ഞു.

എന്നാൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മുലായത്തിന്റെ പ്രസ്താവനയിൽ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തി. മുലായത്തോട് ബഹുമാനമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഈ നിലപാടിനോട് വിയോജിപ്പുണ്ടെന്നും രാഹുൽ വ്യക്തമാക്കി.

അതേസമയം പതിനാറാമത് പാര്‍ലമെന്‍റിന്‍റെ അവസാന സമ്മേളനത്തില്‍ വിടവാങ്ങല്‍ പ്രസംഗം മോദി അവസാനിപ്പിച്ചത് മുലായത്തെ പരാമര്‍ശിച്ചാണ്. ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്നും അതിന് മുലായംസിംഗ് യാദവിന്‍റെ ആശീര്‍വാദം അനുഗ്രഹമാകട്ടെയെന്നും പറഞ്ഞാണ് മോദി‌ പ്രസംഗം അവസാനിപ്പിച്ചത്.