LiveTV

Live

National

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

മോദി സർക്കാറിന്റെ അഭിമാന പദ്ധതിയായ മുത്തലാഖ് ബില്ലിന് പാര്‍‍ലമെന്റ് അംഗീകാരം ലഭിക്കുന്നതിനായി ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. മുസ്‍ലിം വിമൻ (പ്രൊട്ടക്ഷൻ ഓഫ് റെെറ്റ്സ് ഓൺ മാരേജ്) ബിൽ കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ് ഇന്ന് സഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ വർഷം അവസാനം ബിൽ ലോക്സഭ പാസാക്കിയിരുന്നു.

ബിൽ പ്രകാരം മുത്തലാഖ് ചൊല്ലുന്നത് മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി മാറും. നേരത്തേ ഡിസംബർ 27ന് 11നെതിരെ 245 വോട്ടുകളുടെ പിന്തുണയോടെ ബിൽ ലോക് സഭയിൽ പാസാക്കിയിരുന്നു. എന്നാൽ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ കഴിഞ്ഞ ജനുവരിയിൽ പുനരവതരിപ്പിച്ച ബിൽ രാജ്യസഭയിൽ പാസാക്കാൻ സർക്കാറിനായില്ല.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന പരമോന്നത കോടതിയിലെ അഞ്ചംഗ ബെഞ്ചിന്റെ കണ്ടെത്തലിനെ തുടർ‍ന്നാണ് വിഷയം പാർലമെന്റിലെത്തിയത്.