LiveTV

Live

National

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വേദിയില്‍; പൊതുചടങ്ങിനിടെ ത്രിപുര മന്ത്രി വനിതാമന്ത്രിയെ മോശമായി സ്പർശിച്ചത് വിവാദമാകുന്നു

പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കവെ വേദിയുടെ അരികിലേക്ക് മാറി നിന്ന സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായ സന്തന ചക്മയെ കായികമന്ത്രിയായ മനോജ് കാന്തിദേവ് മോശം രീതിയിൽ സ്പർശിക്കുകയായിരുന്നു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വേദിയില്‍; പൊതുചടങ്ങിനിടെ ത്രിപുര മന്ത്രി വനിതാമന്ത്രിയെ മോശമായി സ്പർശിച്ചത് വിവാദമാകുന്നു

ത്രിപുരയില്‍ പൊതുചടങ്ങിനിടെ മന്ത്രി, വനിതാമന്ത്രിയോട് അപമര്യാദയായി പെരുമാറുന്നത് കാമറയില്‍ പതിഞ്ഞു... വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ന്നിരിക്കുകയാണിപ്പോള്‍..

ത്രിപുരയിലെ യുവജനക്ഷേമ, കായികവകുപ്പ് മന്ത്രിയാണ് തനിക്കൊപ്പം വേദി പങ്കിട്ട വനിതാമന്ത്രിയോട് അപമര്യാദയായി പെരുമാറിയത്. അഗർത്തലയിൽ ശനിയാഴ്ച പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേദിയില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്കുമാര്‍ ദേബും സമീപത്തുണ്ടായിരിക്കെയാണ് സംഭവം.

പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കവെ വേദിയുടെ അരികിലേക്ക് മാറി നിന്ന സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായ സന്തന ചക്മയെ കായികമന്ത്രിയായ മനോജ് കാന്തിദേവ് മോശം രീതിയിൽ സ്പർശിക്കുകയായിരുന്നു. വനിതാമന്ത്രിയുടെ പിന്നിലായി നിന്ന മനോജ് കാന്തി ദേബ് അവരെ സ്പർശിക്കുന്നതും അവര്‍ അസ്വസ്ഥതയോടെ കൈതട്ടി മാറ്റുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. വേദിയില്‍ ഏതാനും ചില ആളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ തിക്കിലും തിരക്കിലുമല്ല, ഇത് സംഭവിച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തൊട്ടടുത്ത് തന്നെയായി മുഖ്യമന്ത്രി നിൽക്കവെയാണ് മനോജ് കാന്തി ദേബ് മോശം രീതിയിൽ സഹപ്രവർത്തകയെ സ്പർശിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വേദിയില്‍; പൊതുചടങ്ങിനിടെ ത്രിപുര മന്ത്രി വനിതാമന്ത്രിയെ മോശമായി സ്പർശിച്ചത് വിവാദമാകുന്നു

വനിതാ മന്ത്രിയോട് മോശമായി പെരുമാറിയ മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും പുറത്താക്കണമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ദാര്‍ ആവശ്യപ്പെട്ടു. എന്നാൽ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് പ്രതിപക്ഷത്തിന്റെ ആരോപണമെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. സംഭവത്തോട് പ്രതികരിക്കാന്‍ മനോജ് കാന്തി ദേവ് ഇതുവരെ തയ്യാറായിട്ടില്ല.