LiveTV

Live

National

ഇന്ത്യയിലെ മനോഹരമായ കക്കൂസുകള്‍ കാണാന്‍ വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തും: മോദി

അടുത്തിടെ ബിഹാറിലെ ഏതാനും ഗ്രാമങ്ങളില്‍ സമാന രീതിയില്‍ കക്കൂസുകളുടെ ചുവരുകളില്‍ മനോഹരമായ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

ഇന്ത്യയിലെ മനോഹരമായ കക്കൂസുകള്‍ കാണാന്‍ വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തും: മോദി

യൂറോപ്പില്‍ ധാരാളം സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ഒരിടമുണ്ട്. ആകര്‍ഷകമായ ചുവര്‍ ചിത്രങ്ങളാല്‍ അലങ്കരിച്ച വീടുകളുള്ള ഒരിടമാണത്. സമാന സാഹചര്യം രാജ്യത്തെ ഗ്രാമങ്ങളിലും സൃഷ്ടിക്കാനൊരുങ്ങുകയാണ് ഭരണകൂടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ കുരുക്ഷേത്രയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.

ഇന്ത്യയിലെ മനോഹരമായ കക്കൂസുകള്‍ കാണാന്‍ വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തും: മോദി

ചുവര്‍ ചിത്രങ്ങള്‍ കൊണ്ട് ആകര്‍ഷകമായ രീതിയില്‍ ഗ്രാമങ്ങളിലെ കക്കൂസുകള്‍ ഒരുക്കുകയാണ് ലക്ഷ്യം. ഈ മനോഹരമായ കക്കൂസുകള്‍ കാണാന്‍ ഒരുനാള്‍ വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക് എത്തുമെന്നും മോദി പറഞ്ഞു. അടുത്തിടെ ബിഹാറിലെ ഏതാനും ഗ്രാമങ്ങളില്‍ സമാന രീതിയില്‍ കക്കൂസുകളുടെ ചുവരുകളില്‍ മനോഹരമായ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സ്വച് സുന്ദര്‍ ശൌചാലയം എന്ന പദ്ധതിയുടെ ഭാഗമായാണ് കക്കൂസുകളുടെ പുറംമോടി കൂട്ടിയിരിക്കുന്നത്.

ഇന്ത്യയിലെ മനോഹരമായ കക്കൂസുകള്‍ കാണാന്‍ വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തും: മോദി

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് മോദി ഹരിയാനയില്‍ എത്തിയത്. പ്രസംഗത്തിനിടെ കോണ്‍ഗ്രസിനെ രൂക്ഷ ഭാഷയില്‍ മോദി വിമര്‍ശിക്കുകയും ചെയ്തു. ചിലര്‍ കരുതുന്നത് 1947 മുതലാണ് ഇന്ത്യയുടെ ചരിത്രം തുടങ്ങുന്നതെന്നാണ്. ഒരു കുടുംബത്തിന്റെ മാത്രം ചരിത്രം മാത്രമാണ് സൂക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും ചിലര്‍ കരുതുന്നു. അവര്‍ ചരിത്രത്തില്‍ നിന്ന് രാജ്യത്തെ നീക്കാന്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകള്‍ വനിതകളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്യുകയെന്നും മോദി പറഞ്ഞു.