LiveTV

Live

National

കോടതിയലക്ഷ്യ കേസില്‍ നാഗേശ്വര റാവു കുറ്റക്കാരനെന്ന് സുപ്രീംകോടതി

ബിഹാര്‍ മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി ഉത്തരവ് ലംഘിച്ച് സ്ഥലംമാറ്റിയ കേസിലാണ് കോടതി നടപടി

കോടതിയലക്ഷ്യ കേസില്‍ നാഗേശ്വര റാവു കുറ്റക്കാരനെന്ന് സുപ്രീംകോടതി

സി.ബി.ഐക്കെതിരെ കോടതി അലക്ഷ്യ നടപടി കൈകൊണ്ട് സുപ്രീംകോടതി. സി.ബി.ഐ താല്‍ക്കാലിക ഡയറക്ടർ ആയിരുന്ന നാഗേശ്വര റാവുവിനും നിയമോപദേശകന്‍ എസ്. ഭാസുരനും കോടതിയലക്ഷ്യത്തിന് ഒരു ലക്ഷം രൂപ പിഴയിട്ടു. നാഗേശ്വര റാവുവിന്‍റെ മാപ്പപേക്ഷ കോടതി തള്ളി. ബീഹാര്‍ മുസഫർപൂർ അഭയ കേന്ദ്ര പീഡന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിനാണ് നടപടി.

ബീഹാറിലെ മുസഫർപൂർ അഭയ കേന്ദ്രങ്ങളില്‍ നടന്ന പീഡന പരമ്പരയെ കുറിച്ച് അന്വേഷിച്ചിരുന്ന സി.ബി.ഐ ഉദ്യോഗസ്ഥന്‍ എ.കെ ശര്‍മ്മയെ കോടതിയുടെ വിലക്ക് ലംഘിച്ചാണ് നാഗേശ്വര റാവു സ്ഥലം മാറ്റിയത്. ഇത് ഗുതുതര കോടതി അലക്ഷ്യമാണെന്ന് വിയിരുത്തിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗയ് വിഷയത്തില്‍‌ നാഗേശ്വര റാവുവും സി.ബി.ഐ നിയമോപദേശകര്‍ എസ്.ഭാസുറാമും കുറ്റക്കാരാനണെന്നും കണ്ടത്തി. നാഗേശ്വര റാവുവിന്‍റെ മാപ്പപേക്ഷ പരിഗണിക്കണമെന്ന് അദ്ദേഹത്തിനായി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടങ്കിലും കോടതി മുഖവിലക്കെടുത്തില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരി വിഷയത്തിലും ആര്‍‌ക്കെതരിയെും കോടതി അലക്ഷ്യ നടപടി കൈകൊള്ളേണ്ടിവന്നിട്ടില്ല. ഇത് പക്ഷേ അങ്ങനെ ഒരു വിഷയമല്ലെന്ന് ചീഫ്ജസറ്റിസ് പറഞ്ഞു. നാഗേശ്വര റാവുവും ഭാസുരനു ഒരാഴ്ചക്കകം പിഴ അടക്കണം. ഇന്നത്തെ നടപടികള്‍ അവസാനിക്കുന്നവരെ കോടതി മുറിക്കുള്ളില്‍ ഇരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അഭയകേന്ദ്ര പീഡനക്കേസിലെ വിചാരണ പട്നാ കോടതിയില്‍ നിന്ന് ഡല്‍ഹി സാകേതിലെ പോക്സോ കോടതിയിലേക്ക് മാറ്റാനും ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.