LiveTV

Live

National

പാര്‍ലമെന്റ് വളപ്പിലേക്ക് എം.പിയുടെ കാര്‍ ഇടിച്ചുകയറി; ഡല്‍ഹിയില്‍ ജാഗ്രതാ മുന്നറിയിപ്പ്

മണിപ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ഡോക്ടര്‍ തോക്‌ചോം മെയ്‌ന്യയുടെ കാറാണ് പാര്‍ലമെന്റ് വളപ്പിലേക്ക് ഇടിച്ചു കയറിയത്.

പാര്‍ലമെന്റ് വളപ്പിലേക്ക് എം.പിയുടെ കാര്‍ ഇടിച്ചുകയറി; ഡല്‍ഹിയില്‍ ജാഗ്രതാ മുന്നറിയിപ്പ്

പാര്‍ലമെന്റ് വളപ്പിലേക്ക് എം.പിയുടെ കാര്‍ ഇടിച്ചുകയറി. മണിപ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ഡോക്ടര്‍ തോക്‌ചോം മെയ്‌ന്യയുടെ കാറാണ് പാര്‍ലമെന്റ് വളപ്പിലേക്ക് ഇടിച്ചു കയറിയത്. ഇന്ന് രാവിലെയാണ് സംഭവം.

2001 ല്‍ പാര്‍ലമെന്റ് ആക്രമണമുണ്ടായപ്പോള്‍, ഭീകരര്‍ പ്രവേശിച്ച അതേ ഗേറ്റ് വഴിയാണ് ഇന്ന് എം.പിയുടെ കാര്‍ ഇടിച്ചു കയറിയത്. എന്നാല്‍ ഗേറ്റിനുമുമ്പിലുണ്ടായിരുന്ന ബാരിക്കേഡില്‍ തട്ടി കാര്‍ നിന്നു. ഉടനെ സെക്യൂരിറ്റി അലാറം മുഴങ്ങുകയും ചെയ്തു. ഇതാണ് ആശങ്കയ്ക്ക് കാരണമായത്. കാറിന് ചില കേടുപാടുകള്‍ പറ്റി എന്നതൊഴിച്ചാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.. സംഭവം നടക്കുമ്പോള്‍ എം.പി കാറിലുണ്ടായിരുന്നില്ല.

പാര്‍ലമെന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2018 ഡിസംബറിലും സമാന സംഭവം ഉണ്ടായിരുന്നു. അന്ന് പാര്‍ലമെന്റിന്റെ പ്രവേശനകവാടത്തിനടുത്തുള്ള തൂണില്‍ ഒരു ടൊയോട്ട ഇന്നോവ ഇടിക്കുകയായിരുന്നു. 2001 ലെ പാര്‍ലമെന്റ് ആക്രമണ ഭീതിയില്‍ അന്നും സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒമ്പത് പേരാണ് 2001 ലെ പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.