LiveTV

Live

National

എം.എല്‍.എയുടെ കൊലപാതകം; കഴുത്തിന് പിടിച്ച് അകത്തിടാന്‍ തങ്ങള്‍ക്കറിയാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

ബി.ജെ.പി നേതാവ് മുകൾ റോയി ഉൾപ്പടെ നാലു പേർക്കെതിരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുള്ളത്

 എം.എല്‍.എയുടെ കൊലപാതകം; കഴുത്തിന് പിടിച്ച് അകത്തിടാന്‍ തങ്ങള്‍ക്കറിയാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

പശ്ചിമ ബംഗാൾ എം.എൽ.ഏ സത്യജിത്ത് ബിസ്‍വാസിന്റെ കൊലപാതകികൾക്ക് രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. സത്യജിത്തിന്റെ കൊലപാതകികൾ ആരായിരുന്നാലും കഴുത്തിന് പിടിച്ച് അകത്തിടുമെന്നാണ് തൃണമൂൽ യുവജന വിഭാഗം നേതാവ് പറഞ്ഞത്. ഇതുവരെയായി ബി.ജെ.പി നേതാവ് മുകൾ റോയി ഉൾപ്പടെ നാലു പേർക്കെതിരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുള്ളത്.

 എം.എല്‍.എയുടെ കൊലപാതകം; കഴുത്തിന് പിടിച്ച് അകത്തിടാന്‍ തങ്ങള്‍ക്കറിയാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

കൊലപാതകികൾ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല. ബംഗാൾ വിട്ട് ഡൽഹിൽ പോയി ഒളിച്ചിരിക്കാനാണ് വല്ലവരും ഉദ്ദേശിച്ചിരിക്കുന്നതെങ്കിൽ അവരെ കഴുത്തിന് പിടിച്ച് തിരികെ കൊണ്ട് വരാനും, അകത്തിടാനും തങ്ങൾക്കറിയാമെന്ന് അഭിഷേക് ബാനർജി പറഞ്ഞു. ആരെയും പേരെടുത്ത് പറയാതെയാണ് അഭിഷേക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

എന്നാൽ തൃണമൂൽ പ്രവർത്തകരോ കേഡറുകളോ കൊല്ലപ്പെടുമ്പോൾ, ബി.ജെ.പിയുടെ മേൽ കുറ്റമാരോപ്പിക്കുകയാണ് ഇവർ ചെയ്യുന്നതെന്നും, എം.എൽ.ഏയുടെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ബി.ജെ.പിയുടെ മുകുൾ റോയി പറഞ്ഞു.

തൃണമൂൽ കോൺഗ്രസിനുള്ളിൽ ഭിന്നിപ്പുണ്ടെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പിയെന്ന് അഭിഷേക് ബാനർജി പറഞ്ഞു. എന്നാൽ ദുർപ്രചാരണങ്ങളിലൂടെ കൊലപാതകത്തിലുള്ള തങ്ങളുടെ പങ്ക് മറച്ചു പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.