LiveTV

Live

National

കുട്ടികളുടെ പഠനമാണ് പ്രധാനം; ലൗഡ്സ്പീക്കർ നിരോധനം നീക്കാനാവില്ലെന്ന് ബി.ജെ.പിയോട് കോടതി

നേരത്തെ, ബംഗാളിൽ ബി.ജെ.പിയുടെ രഥയാത്രക്ക് മുഖ്യമന്ത്രി മമതാ ബാനർജി അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രശ്നം കോടതിയിലേക്ക് നീളുകയുണ്ടായി

കുട്ടികളുടെ പഠനമാണ് പ്രധാനം; ലൗഡ്സ്പീക്കർ നിരോധനം നീക്കാനാവില്ലെന്ന് ബി.ജെ.പിയോട് കോടതി

ജനവാസ മേഖലകളിൽ ലൗഡ് സ്പീക്കർ നിരോധിച്ചു കൊണ്ടുള്ള 2013ലെ കൊൽക്കത്ത ഹെെകോടതി വിധിക്കെതിരെ അപ്പീൽ നൽകിയ ബി.ജെ.പിക്ക് തിരിച്ചടി. തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിൽ ലൗഡ് സ്പീക്കർ നിരോധനം പിൻവലിക്കണമെന്ന പാർട്ടിയുടെ ആവശ്യം തള്ളിയ സുപ്രീംകോടതി, തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാൾ കുട്ടികളുടെ പഠനത്തിനാണ് മുൻഗണനയെന്ന് ഓർമ്മിപ്പിച്ചു.

തെരഞ്ഞെടുപ്പിൽ‌ പ്രതിപക്ഷ പാർട്ടികളുടെ സാമാന്യ അവകാശങ്ങൾ ഇല്ലാതാക്കാൻ തൃണമൂൽ കോൺഗ്രസ് നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് ലൗഡ്സ്പീക്കർ നിരോധനം നടപ്പിൽ വന്നതെന്ന് ബി.ജെ.പി വാദിച്ചു. ഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കുന്നതിന് തുല്യമാണ് നിരോധനമെന്നും ബി.ജെ.പി കോടതിയിൽ പറയുകയുണ്ടായി. എന്നാൽ ഇത് മുഖവിലക്കെടുക്കാതിരുന്ന കോടതി ആവശ്യം തള്ളുകയായിരുന്നു.

നേരത്തെ, ബംഗാളിൽ ബി.ജെ.പിയുടെ രഥയാത്രക്ക് മുഖ്യമന്ത്രി മമതാ ബാനർജി അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രശ്നം കോടതിയിലേക്ക് നീളുകയുണ്ടായി. കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാൻ സി.ബി.ഐ ശ്രമിച്ചതിനെ തുടർന്ന് കേന്ദ്രവും സംസ്ഥാന സർ‌ക്കാറും തമ്മിലെ പോര് രൂക്ഷമായിരിക്കുകാണ് ബംഗാളിൽ. കേന്ദ്രത്തിനെതിരെ മൂന്ന് ദിവസം കുത്തിയിരിപ്പ് സമരം നടത്തിയ മമത, വരും ദിവസങ്ങളില്‍ സമരം ഡൽഹിയിലേക്ക് വ്യാപിപ്പിക്കുമെന്ന് അറിയിച്ചു.