ട്രെയിനിന്റെ വേഗത കൂട്ടി ‘വ്യാജ വീഡിയോ’; റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനെ ‘ട്രോളി’ സാമൂഹിക മാധ്യമങ്ങള്‍

ഇന്ത്യയിലെ ആദ്യ സെമി ഹൈ സ്പീഡ് ട്രെയിനിന്റെ അതിവേഗത നിറഞ്ഞ സഞ്ചാരം കാണു എന്ന തലക്കെട്ടില്‍ വ്യാജ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനെ ട്രോളി സാമൂഹിക മാധ്യമങ്ങള്‍. യഥാര്‍ത്ഥ വീഡിയോ രണ്ട് വട്ടം ഫാസ്റ്റ് ഫോര്‍വേഡ് ചെയ്ത് എഡിറ്റ് ചെയ്തതിന് ശേഷമാണ് മന്ത്രി പീയുഷ് ഗോയല്‍ പോസ്റ്റ് ചെയ്തതെന്ന് വീഡിയോയുടെ യഥാര്‍ത്ഥ ഉടമ അഭിഷേക് ജെയ്സ്വാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. വ്യാജ വീഡിയോയുടെ യഥാര്‍ത്ഥ ദൃശ്യങ്ങളും അഭിഷേക് ട്വിറ്ററില്‍ പങ്ക് വെച്ചിട്ടുണ്ട്. റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററില്‍ പങ്ക് വെച്ച വീഡിയോ പിന്നീട് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് റീട്വീറ്റ് ചെയ്ത് ഷെയര്‍ ചെയ്തിട്ടുണ്ട്.
‘പക്ഷിയെ പോലെ, വിമാനം പോലെ കാണു മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യ സെമി ഹൈ സ്പീഡ് ട്രെയിന്‍. മിന്നല്‍ വേഗതയില്‍ പായുന്ന വന്ദേ ഭാരത് എക്സ്പ്രസ്’; എന്ന തലക്കെട്ടോടെയാണ് പീയുഷ് ഗോയല്‍ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ട്വിറ്ററിലൂടെ നിരവധി പേരാണ് വ്യാജ വീഡിയോക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്.