LiveTV

Live

National

മോദിക്കെതിരെ ആക്രമണം കനപ്പിച്ച് പ്രതിപക്ഷം; മോദി കൊള്ളക്ക് കൂട്ടുനിന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

മോദിക്കെതിരെ ആക്രമണം കനപ്പിച്ച് പ്രതിപക്ഷം; മോദി കൊള്ളക്ക് കൂട്ടുനിന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ഇന്ത്യന്‍ താല്‍പര്യങ്ങള്‍ ഹനിച്ച് പുതിയ കരാറുണ്ടായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ മൂലമാണെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. പ്രധാനമന്ത്രി കൊള്ളയടിക്ക് ഒത്താശ ചെയ്തുവെന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. എന്നാല്‍ യു.പി.എ നയമാണ് പിന്തുടര്‍ന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്.

പ്രതിരോധ രംഗത്തെ അഴിമതി ഇല്ലാതാക്കുമെന്ന് അവകാശപ്പെടുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ തന്നെ അഴിമതി തടയാനുള്ള വ്യവസ്ഥകള്‍ ഒഴിവാക്കിയതാണ് പ്രതിപക്ഷം ആയുധമാക്കുന്നത്. പ്രധാനമന്ത്രിയെ ഉന്നമിട്ടുള്ള രാഹുലിന്റെ ആക്രമണത്തിന് മൂര്‍ച്ച കൂടി.

എന്നാല്‍ യു.പി.എയുടെ ഡിഫന്‍സ് പര്‍ചേസ് പോളിസി പുറത്തുവിട്ടാണ് സര്‍ക്കാരിന്റെ പ്രതിരോധം. സുഹൃത് രാജ്യങ്ങള്‍ തമ്മിലെ കരാറുകളില്‍ സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോള്‍ അപ്പടി പാലിക്കേണ്ടതില്ലെന്ന പോളിസി വാചകങ്ങളാണ് സര്‍ക്കാരിന്റെ പിടിവള്ളി. അപ്പോഴും അഴിമതി വിരുദ്ധ വ്യവസ്ഥകള്‍ ഒഴിവാക്കിയതിന് ന്യായീകരണമില്ല. പ്രധാന മന്ത്രിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ലെന്ന് ബി.ജെ.പി.

റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചേക്കും. എന്നാല്‍ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്ന നിലവിലെ സി.എ.ജി രാജീവ് മെഹറിഷിയുടെ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയില്‍ കോണ്‍ഗ്രസ് സംശയം പ്രകടിപ്പിച്ചുകഴിഞ്ഞു.