LiveTV

Live

National

പ്രധാനമന്ത്രി രാജ്യ ധർമ്മം പാലിക്കുന്നില്ലെന്ന് ചന്ദ്രബാബു നായിഡു

ഡൽഹി ആന്ധ്ര ഭവന് മുന്നില്‍ 12 മണിക്കൂർ നിരാഹാര സമരത്തിലാണ് നായിഡു

പ്രധാനമന്ത്രി  രാജ്യ ധർമ്മം പാലിക്കുന്നില്ലെന്ന് ചന്ദ്രബാബു നായിഡു

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യ ധർമ്മം പാലിക്കുന്നില്ലന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രപ്രദേശിന് അവകാശപ്പെട്ടതെല്ലാം കേന്ദ്രം നിഷേധിക്കുന്നു. സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ഡൽഹി ആന്ധ്ര ഭവന് മുന്നില്‍ 12 മണിക്കൂർ നിരാഹാര സമരത്തിലാണ് നായിഡു.

രാജ്യം മുഴുവൻ സഞ്ചരിച്ച് മോദി കള്ളം പറയുകയാണെന്നും അധികാരത്തിലെത്തിയാൽ ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നൽകുമെന്നും സമരത്തിന് ഐക്യദാർഢ്യവുമായെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. നിരാഹാര സമരം ആരംഭിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണ് നായിഡു ഉന്നയിച്ചത്.

ഗുജറാത്ത് കലാപകാലത്ത് രാജ്യധർമ്മം പാലിച്ചില്ലെന്ന് വാജ്പേയി മുമ്പ് പറഞ്ഞിരുന്നു. സമാനമായി ആന്ധ്രാ പ്രദേശ് വിഷയത്തിലും രാജ്യധർമ്മം പാലിക്കപ്പെട്ടില്ല. അവകാശപ്പെട്ടവ നിഷേധിച്ചാൽ എങ്ങിനെ നേടിയെടുക്കണമെന്ന് അറിയാമെന്നും നായിഡു പറഞ്ഞു.

രാജ്യത്താകമാനം സഞ്ചരിച്ച് കള്ളം പറയുന്ന പ്രധാനമന്ത്രി അനിൽ അംബാനിക്ക് 30,000 കോടിയാണ് നൽകിയതെന്നും പ്രതിപക്ഷം അധികാരത്തിലെത്തിയാൽ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുമെന്നും സമര വേദിയിലെത്തിയ രാഹുൽ ഗാന്ധി പറഞ്ഞു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, എന്‍.സി.പി നേതാവ് മജീദ് മേമൻ, എസ്.പി നേതാവ് മുലായം സിങ് യാദവ്, കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, ആനന്ദ് ശർമ്മ തുടങ്ങിയ പ്രതിപക്ഷ നേതാക്കളും പിന്തുണയുമായി സമരവേദിയിലെത്തി.