LiveTV

Live

National

‘പശുക്കള്‍ക്കല്ല, ജനങ്ങള്‍ക്കാണ് മുന്‍ഗണന’; സച്ചിന്‍ പൈലറ്റ് 

‘പശുക്കള്‍ക്കല്ല, ജനങ്ങള്‍ക്കാണ് മുന്‍ഗണന’; സച്ചിന്‍ പൈലറ്റ് 

പശുക്കള്‍ക്കല്ല, ജനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതാണെന്ന് രാജസ്ഥാന്‍ ഡെപ്യൂട്ടി മുഖ്യ മന്ത്രി സച്ചിന്‍ പൈലറ്റ്. ഗോവധക്കേസില്‍ മൂന്ന് മുസ്‍ലിംകള്‍ക്കെതിരെ ദേശസുരക്ഷാ നിയമ പ്രകാരം കേസെടുത്ത മധ്യപ്രദേശ് സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചാണ് സച്ചിന്‍ പൈലറ്റ് രംഗത്ത് വന്നത്.

‘എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ പീഡനം നടത്തുന്നവരെയും മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ പരസ്പരം നടത്തുന്നവര്‍ക്കെതിരെയും മറ്റു മനുഷ്യരുടെ അന്തസിനെ ഹനിക്കുന്നവര്‍ക്കെതിരെ വേണം ശക്തമായ നിയമനടപടിയെടുക്കാന്‍’; സച്ചിന്‍ പൈലറ്റ് ദി ഹിന്ദു പത്രത്തോട് പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് പശുക്കളെ വധിച്ചുവെന്നാരോപിച്ച് മൂന്ന് മുസ്‍ലിംകളെ ഗോവധ നിരോധന നിയമ പ്രകാരം മധ്യപ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ കണ്ട്വ ജില്ലയിലെ നദീം, ശക്കീല്‍, അസാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പിന്നീട് ദേശസുരക്ഷാ നിയമം കൂടി ഉൾപ്പെടുത്തുകയായിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയ ശേഷം ഗോവധ നിരോധന നിയമ പ്രകാരം എടുത്ത ആദ്യ കേസാണിത്.