LiveTV

Live

National

ഗുജ്ജര്‍ സമരം നാലാം ദിവസവും തുടരുന്നു

റയിൽവേ ട്രാക്ക് ഉപരോധിച്ചുള്ള സമരം റോഡ് ഗതാഗതം തടസപ്പെടുത്തുന്നതിലേക്ക് നീങ്ങിയത് സംഘർഷത്തിൽ കലാശിച്ചിരുന്നു. 

 ഗുജ്ജര്‍ സമരം നാലാം ദിവസവും തുടരുന്നു

സംവരണം ആവശ്യപ്പെട്ടുള്ള രാജസ്ഥാനിലെ ഗുജ്ജർ സമുദായക്കാരുടെ സമരം നാലാം ദിവസവും തുടരുന്നു. റയിൽവേ ട്രാക്ക് ഉപരോധിച്ചുള്ള സമരം റോഡ് ഗതാഗതം തടസപ്പെടുത്തുന്നതിലേക്ക് നീങ്ങിയത് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇന്നലെ പലയിടത്തും സമരക്കാർ പൊലീസിനെ ആക്രമിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ പ്രയാസമാകറ്റാൻ പശ്ചിമ റെയിൽവേ പ്രത്യേക സജ്ജീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ജോലികളിൽ നിലവിലെ ഒരു ശതമാനം സംവരണം അഞ്ച് ശതമാനമാക്കി ഉയർത്തണമെന്നാണ് ഗുജ്ജറുകളുടെ ആവശ്യം.