LiveTV

Live

National

മോദി ഇന്ന് ആന്ധ്രയില്‍: പ്രതിഷേധവുമായി ബി.ജെ.പി ഇതര പാര്‍ട്ടികള്‍

വിജയവാഡയിലും ഗുണ്ടൂരിലും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലാണ് മോദിക്ക് നോ എന്‍ട്രി എന്നെഴുതിയ കൂറ്റന്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

മോദി ഇന്ന് ആന്ധ്രയില്‍: പ്രതിഷേധവുമായി ബി.ജെ.പി ഇതര പാര്‍ട്ടികള്‍

അസമിന് പിന്നാലെ ആന്ധ്രപ്രദേശിലും മോദിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. മോദി നോ എന്‍ട്രി എന്നെഴുതിയ ബോര്‍ഡുകള്‍ ഗുണ്ടൂരിലെ പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടു. സംസ്ഥാനത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ മോദി ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന മുന്നറിയിപ്പോടെ ടി.ഡി.പി നേതാവ് രാം മോഹന്‍ നായിഡു മോദിക്ക് കത്തയച്ചു.

Also read: ചായ് വാലയായിരുന്ന മോദി ഇപ്പോള്‍ റഫാല്‍ വാലയായി: മമത

ഇന്നത്തെ ആന്ധ്ര സന്ദര്‍ശനത്തിന് മുന്നോടിയായി ശക്തമായ കാമ്പയിനാണ് മോദിക്കെതിരെ നടക്കുന്നത്. രാവിലെ പത്തേമുക്കാലിന് വിജയവാഡയിലെത്തുന്ന മോദി അവിടെ നിന്ന് ഗുണ്ടൂരില്‍ നടക്കുന്ന പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററിലാകും തിരിക്കുക. ബി.ജെ.പി ഒഴികെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

വിജയവാഡയിലും ഗുണ്ടൂരിലും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലാണ് മോദിക്ക് നോ എന്‍ട്രി എന്നെഴുതിയ കൂറ്റന്‍ ബോഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് പുറമേ ടി.ഡി.പി നേതാവും എം.പിയുമായ രാം മോഹന്‍ നായിഡു മോദിക്ക് പ്രതിഷേധമറിയിച്ച് കത്തെഴുതിയത്. നാളെ പൊതുജനങ്ങളെ കാണുമ്പോള്‍ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി സംസ്ഥാനത്തോട് വഞ്ചന കാണിച്ചതിന് മോദി മറുപടി പറയേണ്ടി വരുമെന്ന് രാം മോഹന്‍ നായിഡു കുറ്റപ്പെടുത്തി. പൗരത്വ ബിലില്‍ അസമിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ ആന്ധ്ര പ്രദേശിലും മോദിക്കെതിരെ പ്രതിഷേധം കനക്കുകയാണ്.