LiveTV

Live

National

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ ഭീഷണിപ്പെടുത്തി സഖ്യകക്ഷി

ഞങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബി.ജെ.പി തയാറായില്ലെങ്കില്‍ ഉറപ്പായും സഖ്യം ഉപേക്ഷിക്കും. 

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ ഭീഷണിപ്പെടുത്തി സഖ്യകക്ഷി

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ മുള്‍മുനയില്‍ നിര്‍ത്താന്‍ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി. ഫെബ്രുവരി 24 നകം സാമൂഹിക നീതി സമിതിയുടെ ശിപാര്‍ശകള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്നാണ് സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ഭീഷണി.

''ഞങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബി.ജെ.പി തയാറായില്ലെങ്കില്‍ ഉറപ്പായും സഖ്യം ഉപേക്ഷിക്കും. ഫെബ്രുവരി 24 വരെയാണ് സാമൂഹിക നീതി സമിതിയുടെ ശിപാര്‍ശകള്‍ നടപ്പിലാക്കാനുള്ള സമയം. അതിനുള്ളില്‍ ശിപാര്‍ശകള്‍ നടപ്പാക്കിയില്ലെങ്കില്‍ സഖ്യം ഉപേക്ഷിക്കും. പിന്നെ ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴിയായിരിക്കും. അതുപോലെ സംസ്ഥാനത്തെ 80 ലോക്സഭാ സീറ്റുകളിലും ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കും.'' - എസ്.ബി.എസ്.പി ജനറല്‍ സെക്രട്ടറി അരുണ്‍ രാജ്ഭര്‍ വ്യക്തമാക്കി.

വേണ്ടിവന്നാല്‍ ബി.ജെ.പി വിരുദ്ധ ചേരിയിലേക്ക് ലയിക്കാനും പാര്‍ട്ടി ഒരുക്കമാണെന്ന് അരുണ്‍ കൂട്ടിച്ചേര്‍ത്തു. ഇതിനോടകം അവരുമായി ഒന്നിലേറെ തവണ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 24 എന്നത് അന്തിമമാണ്. അതിനപ്പുറം തങ്ങള്‍ കാത്തിരിക്കില്ലെന്നും അരുണ്‍ വ്യക്തമാക്കി.