LiveTV

Live

National

എന്തുകൊണ്ട് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു ? എസ്.എം കൃഷ്ണയുടെ മറുപടി ഇങ്ങനെ...

മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രി ആയിരുന്ന എസ്.എം കൃഷ്ണ 2017 ലാണ് 46 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. 

എന്തുകൊണ്ട് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു ? എസ്.എം കൃഷ്ണയുടെ മറുപടി ഇങ്ങനെ...

രാഹുല്‍ ഗാന്ധിയുടെ നിരന്തരമായ ഇടപെടലുകള്‍ മൂലമാണ് കോണ്‍ഗ്രസില്‍ നിന്നു രാജി വെക്കാന്‍ നിര്‍ബന്ധിതനായതെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ. മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രി ആയിരുന്ന എസ്.എം കൃഷ്ണ, 2017 ലാണ് 46 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്.

എന്തുകൊണ്ട് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു ? എസ്.എം കൃഷ്ണയുടെ മറുപടി ഇങ്ങനെ...

കോണ്‍ഗ്രസ് അധ്യക്ഷന്‍ പോലുമല്ലാതിരുന്ന കാലത്ത് രാഹുല്‍ ഗാന്ധി നിരന്തരം സകല കാര്യങ്ങളിലും അനാവശ്യമായി ഇടപെട്ടിരുന്നതായി കൃഷ്ണ പറയുന്നു. പ്രധാനമന്ത്രിയായിരുന്നിട്ട് കൂടി തന്റെ ശ്രദ്ധയില്‍പ്പെടുത്താതെ പല വിഷയങ്ങളിലും മന്‍മോഹന്‍ സിങ് തീരുമാനം എടുത്തിട്ടില്ലെന്നും കൃഷ്ണ അവകാശപ്പെട്ടു. താന്‍ വിദേശകാര്യ മന്ത്രിയായിരുന്ന 2009-2014 കാലഘട്ടത്തില്‍ പാര്‍ട്ടിയില്‍ ശ്വാസംമുട്ടിക്കുന്ന തരത്തിലുള്ള അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നതെന്നും എസ്.എം കൃഷ്ണ പറഞ്ഞു.

എന്തുകൊണ്ട് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു ? എസ്.എം കൃഷ്ണയുടെ മറുപടി ഇങ്ങനെ...

കോണ്‍ഗ്രസിന് സഖ്യ കക്ഷികള്‍ക്ക് മേല്‍ യാതൊരു കടിഞ്ഞാണുമുണ്ടായിരുന്നില്ല. ആ കാലത്താണ് 2ജി അഴിമതിയും കോമണ്‍വെല്‍ത്തും ഖനി അഴിമതിയുമൊക്കെ സംഭവിച്ചതെന്നും കൃഷ്ണ ആരോപിച്ചു. 84 കാരനായ കൃഷ്ണ, ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ഉറ്റ സഹായികളിലൊരാളായിരുന്നു. ഇരുവരുടെയും കാലത്ത് എസ്.എം കൃഷ്ണ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്.